കായിക ക്ഷമത തെളിയിക്കാന്‍ മറ്റൊരു പദ്ധതിയുമായി ധോണി

By Web TeamFirst Published Apr 23, 2020, 2:48 PM IST
Highlights

 ഐപിഎല്‍ മാറ്റിവച്ചതോടെ പദ്ധതികളെല്ലാം തെറ്റി. എന്നാല്‍ കായിക ക്ഷമത നിലനിര്‍ത്താന്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനൊരുങ്ങുകയാണ് ധോണി.
 

റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതോടെ നിരവധി താരങ്ങളുടെ കാര്യങ്ങളുടെ പ്രതീക്ഷ വറ്റി. ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദേശീയ ടീമിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചവരായിരുന്നു. ഐപിഎല്‍ മാറ്റിവച്ചതോടെ പദ്ധതികളെല്ലാം തെറ്റി. എന്നാല്‍ കായിക ക്ഷമത നിലനിര്‍ത്താന്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനൊരുങ്ങുകയാണ് ധോണി.

ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെയൊന്നും സച്ചിനോടും ദ്രാവിഡിനോടും താരതമ്യം ചെയ്യരുത്: മുന്‍ പാക് താരം

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ധോണി കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ തന്റെ ഫോമും ഫിറ്റ്നസും തെളിയിക്കാന്‍ ഏതു ടൂര്‍ണമെന്റിലും കളിക്കാന്‍ ധോണിക്കു മടിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുമ്പ്  ഒരിക്കല്‍ മാത്രമാണ് ധോണി ഈ ടൂര്‍ണമെന്റ് കളിച്ചിട്ടുള്ളത്. 2007ല്‍ ഝാര്‍ഖണ്ഡിന് വേണ്ടി നാല് മത്സരങ്ങള്‍ കളിച്ചു. 61.50 ശരാശരിയില്‍ 123 റണ്‍സും നേടിയിരുന്നു. ഇത്തവണ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ധോണി ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചുവെന്നാണ് വിവരം. ലോക്കൗഡിണിന് ശേഷം അന്തിമ തീരുമാനമെടുക്കും.

click me!