നിങ്ങളറിയുമോ? ദിനേശ് കാര്‍ത്തികിന്റെ ഭാര്യാമാതാവാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ആദ്യ മലയാളി വനിത ക്രിക്കറ്റര്‍

Published : Jul 04, 2023, 03:29 PM ISTUpdated : Jul 04, 2023, 03:37 PM IST
നിങ്ങളറിയുമോ? ദിനേശ് കാര്‍ത്തികിന്റെ ഭാര്യാമാതാവാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ആദ്യ മലയാളി വനിത ക്രിക്കറ്റര്‍

Synopsis

സൂസന്‍ ഇട്ടിച്ചെറിയ പള്ളിക്കലാണ് ആദ്യമായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയണിഞ്ഞ മലയാളി താരം. സ്‌ക്വാഷ് താരവും ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തികിന്റെ ഭാര്യയുമായ ദീപിക പള്ളിക്കലിന്റെ അമ്മയാണ് സൂസന്‍.

ചെന്നൈ: കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റര്‍ മിന്നു മണിയെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെുത്തിയത്. മുമ്പ് ഇന്ത്യന്‍ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മിന്നു ആദ്യമായിട്ടാണ് സീനിയര്‍ ടീമിലെത്തുന്നത്. നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയും മിന്നു കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളിയാണ് മിന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മിന്നുവല്ലെന്നുള്ളതാണ് വാസ്തവം. 

സൂസന്‍ ഇട്ടിച്ചെറിയ പള്ളിക്കലാണ് ആദ്യമായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയണിഞ്ഞ മലയാളി താരം. സ്‌ക്വാഷ് താരവും ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തികിന്റെ ഭാര്യയുമായ ദീപിക പള്ളിക്കലിന്റെ അമ്മയാണ് സൂസന്‍. 1970 കളിലാണ് സൂസന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഏഴ് ടെസ്റ്റിലും രണ്ട് ഏകദിനങ്ങളും സൂസന്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 

1977ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സൂസന്‍ അവസാനമായി കളിച്ചത്. വലങ്കൈ മീഡിയം പേസറായ സൂസന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 40 റണ്‍സ് നേടി. ഏഴ് വിക്കറ്റുകളും വീഴ്ത്തി. 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് ഏകദിനത്തില്‍ 14 റണ്‍സാണ് സമ്പാദ്യം. രണ്ട് വിക്കറ്റും നേടി. 16 റണ്‍സിന് ഒരു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

18 അംഗ ടീമിലാണ് ഓള്‍റൗണ്ടറായ മിന്നു മണി ഇടംപിടിച്ചത്. ആദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. ട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയെ പൂട്ടണം, മാനം കാക്കണം; വിന്‍ഡീസ് ക്രിക്കറ്റിന്‍റെ രക്ഷകനാകാന്‍ ലാറ എത്തുന്നു

ടി20: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.

ഏകദിനം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, പ്രിയ പൂനിയ, പൂജ വസ്ത്രകര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന