ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍; ആന്‍ഡേഴ്‌സണെ വിശേഷണങ്ങള്‍ കൊണ്ടുമൂടി സഹതാരം

By Web TeamFirst Published Aug 24, 2020, 11:27 AM IST
Highlights

ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസര്‍ എന്ന നേട്ടത്തിന് രണ്ട് വിക്കറ്റ് മാത്രം അകലെ ആന്‍ഡേഴ്‌സണ്‍ നില്‍ക്കേയാണ് ഡോമിന്‍റെ പ്രശംസ

സതാംപ്‌ടണ്‍: പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ എക്കാലത്തെയും മികച്ച ഇംഗ്ലീഷ് ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ച് സഹതാരം ഡോം ബെസ്സ്. ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസര്‍ എന്ന നേട്ടത്തിന് രണ്ട് വിക്കറ്റ് മാത്രം അകലെ ആന്‍ഡേഴ്‌സണ്‍ നില്‍ക്കേയാണ് ഡോമിന്‍റെ പ്രശംസ. വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്ഥാനെതിരായ സതാംപ്‌ടണ്‍ ടെസ്റ്റില്‍ വിസ്‌മയ തിരിച്ചുവരവാണ് ജിമ്മി കാഴ്‌ചവെച്ചത് എന്നും ഓഫ് സ്‌പിന്നര്‍ പറഞ്ഞു. 

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ജിമ്മി 598 പേരെയാണ് ഇതിനകം പുറത്താക്കിയത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍(800), ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണ്‍(708), ഇന്ത്യയുടെ അനില്‍ കുംബ്ലെ(619) എന്നിവര്‍ മാത്രമാണ് ടെസ്റ്റ് ചരിത്രത്തില്‍ മുപ്പത്തിയെട്ടുകാരനായ ആന്‍ഡേഴ്‌സണ് മുന്നിലുള്ളൂ. 

പാകിസ്ഥാന് ഫോളോഓണ്‍; പ്രതീക്ഷയില്‍ ജിമ്മി

സതാംപ്‌ടണ്‍ ടെസ്റ്റില്‍ ഇതിനകം അഞ്ച് വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞു ജയിംസ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 583നെതിരെ പാകിസ്ഥാന്‍ 273ന് പുറത്തായി. 310 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ട് പാകിസ്ഥാനെ ഫോളോഓണിനയച്ചു. നാലാംദിനം പാകിസ്ഥാന്‍ വീണ്ടും ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് തികയ്‌ക്കും എന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

അവിശ്വസനീയം, ഇങ്ങനെയുമുണ്ടോ ഒരു പിടുത്തം..? അഫ്രീദിയെ പുറത്താക്കാന്‍ ബട്‌ലറെടുത്ത ക്യാച്ച് കാണാം- വീഡിയോ

click me!