തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് അടുത്ത തിരിച്ചടി, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

Published : Apr 28, 2026, 11:13 AM IST
Mumbai Indians

Synopsis

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ക്യാച്ചെടക്കുന്നതിനിടെ വീണ സാന്‍റ്നറുടെ തോളിനും കഴുത്തിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഷാർദുൽ താക്കൂർ ആണ് സാന്‍റ്‌നർക്ക് പകരം ബാറ്റിംഗിനിറങ്ങിയത്.

മുംബൈ: ഐപിഎല്ലിൽ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും കനത്ത പ്രഹരം. പരിക്കിനെത്തുടർന്ന് സൂപ്പർ ഓൾറൗണ്ടർ മിച്ചൽ സാന്‍റ്നർ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ കാര്‍ത്തിക് ശര്‍മയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്‍റ്നറുടെ തോളിന് പരിക്കേറ്റത്. സാന്‍റ്നറുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ സ്പിന്നർ കേശവ് മഹാരാജിനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ക്യാച്ചെടക്കുന്നതിനിടെ വീണ സാന്‍റ്നറുടെ തോളിനും കഴുത്തിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഷാർദുൽ താക്കൂർ ആണ് സാന്‍റ്‌നർക്ക് പകരം ബാറ്റിംഗിനിറങ്ങിയത്. ഏപ്രിൽ ആദ്യ വാരം ഡൽഹിക്കെതിരായ മത്സരത്തിലും സാന്‍റ്നറുടെ തോളിൽ പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ചെന്നൈക്കെതിരായ മത്സരത്തിൽ അതേ തോളിൽ തന്നെ വീണ്ടും പരിക്കേറ്റത് വിനയായി. സാന്‍റ്നറുടെ പകരക്കാരനായി വരുന്ന കേശവ് മഹാരാജ് 2024 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് മഹാരാജിനെ മുംബൈ ടീമിലെത്തിക്കാന്‍ കാരണമായത്.

സീസണിൽ ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 208 റൺസ് പിന്തുടർന്ന മുംബൈ 103 റൺസിന്‍റെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. സാന്‍റ്നറുടെ അഭാവം ടീമിന്‍റെ ബൗളിംഗ്-ബാറ്റിംഗ് സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മുംബൈ നാളെ കരുത്തരായ ഹൈദരാബാദിനെയാണ് നേരിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൈഭവിന്റെ ബാറ്റിംഗില്‍ അമ്പരന്ന് പാക് ക്രിക്കറ്റ് ലോകം! ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ടി വി അവതാരകന്‍
റെക്കോര്‍ഡ് ബുക്കുകള്‍ തിരുത്തി വിരാട് കോലി, ചരിത്ര നേട്ടം; ഐപിഎല്ലില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം