Sanju Samson : ശ്രേയസ് അയ്യ‍ര്‍ക്ക് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നത് യുക്തിരഹിതം; ആഞ്ഞടിച്ച് മുന്‍താരം

Published : Jul 14, 2022, 05:28 PM ISTUpdated : Jul 14, 2022, 06:26 PM IST
Sanju Samson : ശ്രേയസ് അയ്യ‍ര്‍ക്ക് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നത് യുക്തിരഹിതം; ആഞ്ഞടിച്ച് മുന്‍താരം

Synopsis

മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യരെ വരെ ഉള്‍പ്പെടുത്തിയപ്പോഴാണ് സഞ്ജുവിനെ തഴഞ്ഞത് എന്നതാണ് ആരാധക‍ര്‍ ഉയ‍ര്‍ത്തുന്ന പ്രധാന വിമര്‍ശനം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ (WI vs IND T20Is 2022) നിന്ന് മലയാളി ക്രിക്കറ്റ‍ര്‍ സഞ്ജു സാംസണെ(Sanju Samson) തഴഞ്ഞത് ക്രിക്കറ്റ് പ്രേമികളെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സഞ്ജുവിന് പിന്തുണയുമായി ഹാഷ്‌ടാഗുകള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യരെ(Shreyas Iyer) വരെ ഉള്‍പ്പെടുത്തിയപ്പോഴാണ് സഞ്ജുവിനെ തഴഞ്ഞത് എന്നതാണ് ആരാധക‍ര്‍ ഉയ‍ര്‍ത്തുന്ന പ്രധാന വിമര്‍ശനം. സഞ്ജുവിനെ ഒഴിവാക്കിയതിനെ ഇന്ത്യന്‍ മുന്‍താരം ഡോഡാ ഗണേശും(Dodda Ganesh) വിമര്‍ശിച്ചു. 

'ടി20യില്‍ സഞ്ജു സാംസണിനെ പോലുള്ള താരങ്ങളാണ് വേണ്ടത്. ശ്രേയസ് അയ്യ‍ര്‍ക്ക് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നത് ക്രിക്കറ്റിന്‍റെ യുക്തിക്ക് നിരക്കുന്നതല്ല' എന്നാണ് മുന്‍താരത്തിന്‍റെ ട്വീറ്റ്. 

ഇന്ത്യയുടെ സീനിയ‍ര്‍ സെലക്ട‍ര്‍മാര്‍ ഇന്നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ ശേഷം സഞ്ജുവിന് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. വീണ്ടും വീണ്ടും ഒഴിവാക്കുന്നതിലൂടെ ഒക്ടബോറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ബിസിസിഐയുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന് വ്യക്തമാവുകയാണ്.

വിന്‍ഡീസിലേക്ക് 18 അംഗ ടി20 ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ പുറത്തായിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. വെറ്ററന്‍ താരം ആര്‍ അശ്വിനേയും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമേ കളിപ്പിക്കൂ. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ ടി20 കളിച്ച പേസ‍ര്‍ ഉമ്രാന്‍ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സഞ്ജുവില്ലാതെ ഇന്ത്യ വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക്; ബിസിസിഐക്ക് വിമര്‍ശനം, പിന്തുണച്ച് സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്