
ജൊഹന്നസ്‌ബര്‍ഗ്: സജീവ ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡുവാനെ ഒലിവറിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. കൗണ്ടി ക്രിക്കറ്റ് ക്ലബ് യോക്ക്‌ഷെയറിനായി കളിക്കാനാണ് താരം അപ്രതീക്ഷിത തീരുമാനമെടുത്തത്. യോക്ക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാറാണ് താരം ഒപ്പിട്ടത്.
ദക്ഷിണാഫ്രിക്കയ്ക്കായി 10 ടെസ്റ്റ് കളിച്ചിട്ടുള്ള താരം 48 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2017ലാണ് ഒലിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 398 വിക്കറ്റ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!