ഇംഗ്ലണ്ട് പര്യടനം: റിഷഭ് പന്ത് കൊവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്

Published : Jul 15, 2021, 12:22 PM ISTUpdated : Jul 16, 2021, 10:10 AM IST
ഇംഗ്ലണ്ട് പര്യടനം: റിഷഭ് പന്ത് കൊവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്

Synopsis

എട്ട് ദിവസമായി റിഷഭ് പന്ത് ഐസൊലേഷനിലാണ് എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നുകാരനായ റിഷഭിന് രോഗലക്ഷണങ്ങളൊന്നുമില്ല. 

ദില്ലി: ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം റിഷഭ് പന്തിന് കൊവിഡ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ. രണ്ട് താരങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതായും ഇവരില്‍ ഒരാള്‍ നെഗറ്റീവായെന്നും മറ്റൊരാള്‍ ഐസൊലേഷനിലാണെന്നും രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എട്ട് ദിവസമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഐസൊലേഷനിലാണ് എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നുകാരനായ റിഷഭിന് രോഗലക്ഷണങ്ങളൊന്നുമില്ല. 

കൊവിഡ് പിടിപെട്ട താരങ്ങള്‍ക്ക് ചൊവ്വാഴ്‌‌ചത്തെ സന്നാഹ മത്സരം നഷ്‌ടമാകും. മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ദര്‍ഹാമിലേക്ക് യാത്ര ചെയ്യില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം താരങ്ങള്‍ ബയോബബിളിന് പുറത്തായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

ഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്- റിപ്പോര്‍ട്ട്

ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബംഗ്ലാദേശിനോട് പോലും രക്ഷയില്ലാതെ പാകിസ്ഥാന്‍, ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞു; നഹീദ് റാണയ്ക്ക് അഞ്ച് വിക്കറ്റ്
'ലോകകപ്പ് സ്വപ്നങ്ങൾ അവിടെ അവസാനിച്ചുവെന്ന് കരുതി, പക്ഷേ ആ പ്രാർത്ഥനകൾ എന്നെ തിരികെ എത്തിച്ചു'; തുറന്നു പറഞ്ഞ് സഞ്ജു