ENG vs IND : സിക്സ‍ർ ഹിറ്റ്മാന്‍; 250 എണ്ണം തികച്ച് രോഹിത് ശർമ്മ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍

Published : Jul 13, 2022, 08:03 AM ISTUpdated : Jul 13, 2022, 08:07 AM IST
ENG vs IND : സിക്സ‍ർ ഹിറ്റ്മാന്‍; 250 എണ്ണം തികച്ച് രോഹിത് ശർമ്മ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍

Synopsis

ടി20 പരമ്പരയിലെ മത്സരങ്ങളില്‍ മികച്ച തുടക്കം നേടിയെങ്കിലും മികച്ച സ്കോറുകളില്ല എന്ന വിമർശനം നേരിടുമ്പോഴാണ് രോഹിത് ശർമ്മ ഓവലില്‍ ബാറ്റിംഗിന് ഇറങ്ങിയത്

ഓവല്‍: ഏകദിന ക്രിക്കറ്റില്‍ 250 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഓപ്പണർ രോഹിത് ശർമ്മ(Rohit Sharma). ഇംഗ്ലണ്ടിനെതിരായ ഓവല്‍ ഏകദിനത്തിലാണ്(ENG vs IND 1st ODI) ഹിറ്റ്മാന്‍റെ(Hitman) നേട്ടം. തന്‍റെ 231-ാം മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയവരിലും 250 സിക്സുകള്‍ തികച്ചവരിലും നാലാമനാണ് രോഹിത്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(351), വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്ല്‍(331), ലങ്കയുടെ സനത് ജയസൂര്യ(270) എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുന്നിലുള്ളത്. 

പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഓവലിലെ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4). 

അതേസമയം ടി20 പരമ്പരയിലെ മത്സരങ്ങളില്‍ മികച്ച തുടക്കം നേടിയെങ്കിലും മികച്ച സ്കോറുകളില്ല എന്ന വിമർശനം നേരിടുമ്പോഴാണ് രോഹിത് ശർമ്മ ഓവലില്‍ ബാറ്റിംഗിന് ഇറങ്ങിയത്. വിമർശനം വിരാട് കോലിക്ക് മാത്രമോ? ബാറ്റ് മുറുകെപിടിക്കാന്‍ വിഷമിക്കുന്ന രോഹിത്തിനെ കാണുന്നില്ലേ എന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പന്തുകള്‍ പുള്‍ ഷോട്ട് കളിച്ച് ഗാലറിയിലേക്ക് കോരിയിടുന്ന ഹിറ്റ്മാനെ ആരാധകർ കണ്ടു. ബ്രൈഡന്‍ കാർസിനെ സിക്സർ പറത്തി അർധ സെഞ്ചുറിയിലെത്തിയ രോഹിത് 58 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതമാണ് പുറത്താകാതെ 76 റണ്‍സെടുത്തത്. 

ENG vs IND : രോഹിത് ശർമ്മ പുള്ളിനെ പ്രണയിച്ചവന്‍, ബുമ്ര വിക്കറ്റിനേയും; വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം 

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര