ബുമ്രയുടെ ആറ് വിക്കറ്റ് ആരാധകരെ സന്തോഷലഹരിയില്‍ ആറാടിച്ചപ്പോള്‍ രോഹിത്തിന്‍റെ മിന്നല്‍ ഫിഫ്റ്റി ഹിറ്റ്മാന്‍ ഈസ് ബാക്ക് എന്ന ആർപ്പുവിളിയായി

ഓവല്‍: വിക്കറ്റ് പ്രണയം തുടർന്ന് ജസ്പ്രീത് ബുമ്രയും(Jasprit Bumrah) പുള്ളിനോടുള്ള പ്രണയം ആവർത്തിച്ച് രോഹിത് ശർമ്മയും(Rohit Sharma) ഓവല്‍ അടക്കിവാണപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) 10 വിക്കറ്റിന്‍റെ ക്ലാസിക് ജയം നേടുകയായിരുന്നു ടീം ഇന്ത്യ. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ വിദേശത്തെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണിത്. ബുമ്രയുടെ ആറ് വിക്കറ്റ് ആരാധകരെ സന്തോഷലഹരിയില്‍ ആറാടിച്ചപ്പോള്‍ രോഹിത്തിന്‍റെ മിന്നല്‍ ഫിഫ്റ്റി 'ഹിറ്റ്മാന്‍ ഈസ് ബാക്ക്' എന്ന ആർപ്പുവിളിയായി. ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയത്തില്‍ ആഘോഷലഹരിയിലാണ് മുന്‍താരങ്ങളും ആരാധകരും.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആവേശ ജയത്തുടക്കം ലഭിക്കുകയായിരുന്നു. ഓവലിലെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഓപ്പണർമാരായ രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4). 

എത്രതവണ റീപ്ലേ കണ്ടാലും ക്രിക്കറ്റ് പ്രേമികളുടെ രോമാഞ്ചം അവസാനിക്കാത്തൊരു സ്പെല്‍. അതാണ് ഓവലില്‍ ബുമ്ര തൊടുത്തുവിട്ടത്. 7.2 ഓവറില്‍ വെറും 19 റണ്ണിന് ആറ് വിക്കറ്റ്. അതില്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍, നാല് ബൗള്‍ഡ്. ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോള്‍ ഓവല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ പുറത്തായി. ഷമി 7 ഓവറില്‍ മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം എന്ന റെക്കോർഡും ബുമ്ര കൈവശമാക്കി.

അതേസമയം ടി20 പരമ്പരയിലെ മത്സരങ്ങളില്‍ മികച്ച തുടക്കം നേടിയെങ്കിലും മികച്ച സ്കോറുകളില്ല എന്ന വിമർശനം നേരിടുമ്പോഴാണ് രോഹിത് ശർമ്മ ഓവലില്‍ ബാറ്റിംഗിന് ഇറങ്ങിയത്. വിമർശനം വിരാട് കോലിക്ക് മാത്രമോ? ബാറ്റ് മുറുകെപിടിക്കാന്‍ വിഷമിക്കുന്ന രോഹിത്തിനെ കാണുന്നില്ലേ എന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പന്തുകള്‍ പുള്‍ ഷോട്ട് കളിച്ച് ഗാലറിയിലേക്ക് കോരിയിടുന്ന ഹിറ്റ്മാനെ ആരാധകർ കണ്ടു. ബ്രൈഡന്‍ കാർസിനെ സിക്സർ പറത്തി അർധ സെഞ്ചുറിയിലെത്തിയ രോഹിത് 58 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും നേടി പുറത്താകാതെ 76 റണ്‍സെടുത്തു. ഹിറ്റ്മാന്‍ ഫാന്‍സിന് ആഘോഷിക്കാന്‍ ഇതിലുമേറെ കാരണങ്ങള്‍ വേണോ...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ENG vs IND : ബുമ്രക്ക് 6 വിക്കറ്റ്, ഹിറ്റ്‍മാന്‍ ഈസ് ബാക്ക്; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം