'ENG vs IND : മുമ്പത്തെ പോലെ ഫലപ്രദമല്ല'; ഇന്ത്യന്‍ പേസറെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

By Jomit JoseFirst Published Jul 6, 2022, 1:35 PM IST
Highlights

ബൗളറെന്ന നിലയില്‍ എന്ന നിലയില്‍ മുഹമ്മദ് സിറാജിന്‍റെ വളർച്ച നോക്കിക്കാണുകയാണ് എന്നും സഞ്ജയ് മഞ്ജരേക്കർ

എഡ്‍ജ്‍ബാസ്റ്റണ്‍: ഇന്ത്യന്‍ ബൗള‍ർമാർക്ക് യാതൊരു അവസരവും നല്‍കാതെയാണ് എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇംഗ്ലണ്ട് റെക്കോർഡ് ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗള‍ർമാർ പതിവ് ഊർജം കാണിക്കാതിരുന്നപ്പോള്‍ ഇതിലൊരാളുടെ പ്രകടനത്തില്‍ ഒട്ടും സംതൃപ്തനല്ല മുന്‍താരം സഞ്ജയ് മഞ്ജരേക്കർ(Sanjay Manjrekar). 

'18 മാസം മുമ്പ് കണ്ട ഷർദ്ദുല്‍ ഠാക്കൂറിനേയല്ല എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. ബൗളറെന്ന നിലയില്‍ എന്ന നിലയില്‍ മുഹമ്മദ് സിറാജിന്‍റെ വളർച്ച നോക്കിക്കാണുകയാണ്' എന്നും സഞ്ജയ് മഞ്ജരേക്കർ സോണി ലൈവില്‍ പറഞ്ഞു.  378 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് മാത്രമായിരുന്നു നേടാനായത്. 17 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുത്ത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് നേടി. മറ്റൊരു വിക്കറ്റ് റണ്ണൌട്ടിലൂടെയായിരുന്നു. അതേസമയം 15 ഓവർ എറിഞ്ഞ സിറാജ് 6.50 ഇക്കോണമിയില്‍ 98 റണ്‍സ് വഴങ്ങി. 11 ഓവർ എറിഞ്ഞ ഷർദുല്‍ 5.90 ഇക്കോണമിയില്‍ 65 റണ്‍സും വിട്ടുകൊടുത്തു. ബുമ്രയ്ക്ക്(4.40) പുറമെ മുഹമ്മദ് ഷമിയും(4.30), രവീന്ദ്ര ജഡേജയും(3.30) മാത്രമാണ് റണ്‍ പിശുക്ക് കാണിച്ചുള്ളൂ. ആദ്യ ഇന്നിംഗ്സില്‍ സിറാജ് നാലും ബുമ്ര മൂന്നും ഷമി രണ്ടും ഠാക്കൂർ ഒന്നും വിക്കറ്റാണ് നേടിയത്. 

എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് സമനില പിടിച്ചിരുന്നു. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. രണ്ടാം ഇന്നിംഗ്സില്‍ 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ENG vs IND : ജോ റൂട്ടിന്‍റെ റണ്‍മല, പുതിയ റെക്കോർഡ്; എലൈറ്റ് പട്ടികയില്‍ ഇടം

click me!