
നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരെ (ENGvIND) മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് മലാന്‍ (27), ലിയാം ലിവിംഗ്സ്റ്റണ്‍ (1) എന്നിവരാണ് ക്രീസില്‍. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവരാണ് മടങ്ങിയത്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റോയ്- ബട്‌ലര്‍ സഖ്യം 31 റണ്‍സ് നേടി. എന്നാല്‍ ബട്‌ലറെ ബൗള്‍ഡാക്കി ആവേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ മലാന്‍ തകര്‍ത്തടിച്ച് തുടങ്ങി. മറുവശത്ത് റോയ് ശ്രദ്ധയോടെ കളിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ പന്തെറിയാനെത്തിയ ഉമ്രാന്‍ റോയിയെ മടക്കിയയച്ചു. തുടര്‍ന്നെത്തിയ ഫിലിപ് സാള്‍ട്ടിനും (8) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കേവലം ആറ് പന്തുകള്‍ മാത്രം നേരിട്ട താരത്തെ ഹര്‍ഷല്‍ ബൗള്‍ഡാക്കി.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റീസെ ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ ടീമിലെത്തി. സാം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ നാല് മാറ്റങ്ങള്‍ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്ക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു അര്‍ഷ്ദീപ് സിംഗിനെ വീണ്ടും പരിഗണിച്ചില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, രവി ബിഷ്‌ണോയ്.
ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, ഫില്‍ സാള്‍ട്ട്, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, റീസെ ടോപ്‌ലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!