മുന്‍ പരിശീലകനെ തിരിച്ചെത്തിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം; എന്നാല്‍ ആര്‍സിബിയുടെ സമ്മതം വേണം, തീരുമാനം വൈകാതെ

Published : Jul 13, 2026, 05:35 PM IST
England

Synopsis

ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്രണ്ടന്‍ മക്കല്ലത്തെ പുറത്താക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, മുന്‍ പരിശീലകന്‍ ആന്‍ഡി ഫ്‌ലവറിനെ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നു. നിലവില്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലകനായ ഫ്‌ലവറിനെ നിയമിക്കുന്നതിന് ഫ്രാഞ്ചൈസിയുടെ അനുമതി ആവശ്യമാണ്.

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കിയത്. കഴിഞ്ഞ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ ഏഴിലും തോല്‍വി വഴങ്ങിയതോടെയായിരുന്നു ഇത്. ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ 4-1 തോല്‍വിയും, തുടര്‍ന്ന് സ്വന്തം നാട്ടില്‍ വെച്ച് ന്യൂസിലാന്‍ഡിനോട് 2-1 ന് പരമ്പര കൈവിട്ടതും മക്കല്ലത്തിന് തിരിച്ചടിയായി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ പരിശീലകനായി മക്കല്ലം തുടരുമെങ്കിലും, ടെസ്റ്റ് ടീമിലെ അദ്ദേഹത്തിന്റെ സേവനം ഇസിബി അവസാനിപ്പിച്ചു.

മക്കല്ലത്തിന്റെ പകരക്കാരനായി നിരവധി പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ആര്‍ അശ്വിന്‍ എന്നിവരുടെ പേരുകള്‍ക്കിടെ സിംബാബ്വെ ഇതിഹാസ താരം ആന്‍ഡി ഫ്‌ലവറിനെ നിയമിക്കാന്‍ ഇസിബി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2009 മുതല്‍ 2014 വരെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്ന കാലയളവില്‍, ടീമിനെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിക്കാനും ആഷസ് പരമ്പരകളില്‍ വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആന്‍ഡി ഫ്‌ലവറിനെ തിരിച്ചുകൊണ്ടുവരാന്‍ ഇസിബി പരമാവധി ശ്രമിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലകനാണ് ആന്‍ഡി ഫ്‌ലവര്‍. അദ്ദേഹം പരിശീലകനായി എത്തുന്ന പക്ഷം ഫ്രാഞ്ചൈസി ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോകാന്‍ അനുവദിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിഷയത്തില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന് ഇസിബി സിഇഒ റിച്ചാര്‍ഡ് ഗൗള്‍ഡ് പ്രതികരിച്ചു. കളിക്കാര്‍ ക്ലബ്ബ് ക്രിക്കറ്റും രാജ്യന്തര ക്രിക്കറ്റും ബാലന്‍സ് ചെയ്യുന്നത് പോലെ പരിശീലകര്‍ക്കും അത് സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 19-ന് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ, അതിന് മുന്‍പ് തന്നെ സ്ഥിരമായൊരു പരിശീലകനെ കണ്ടെത്താനാണ് ഇസിബിയുടെ ശ്രമം. എന്നാല്‍ അനുയോജ്യനായ ഒരു വ്യക്തിയെ ലഭിക്കാന്‍ സമയമെടുക്കുകയാണെങ്കില്‍ താല്‍ക്കാലിക പരിശീലകനെ നിയമിക്കാനും ബോര്‍ഡ് മടക്കില്ല.

മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കലും ടീമിന് വലിയ തിരിച്ചടിയായിരുന്നു. കൂടാതെ, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മോശം പ്രകടനങ്ങളുടെയും അച്ചടക്കമില്ലായ്മയുടെയും പേരില്‍ മാനേജിംഗ് ഡയറക്ടര്‍ റോബ് കീക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, റോബ് കീക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച റിച്ചാര്‍ഡ് ഗൗള്‍ഡ്, ടീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേഗത്തില്‍ മികച്ച ഫലം കൊണ്ടുവരിക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'നദാലിന്റേയും ഫെഡററുടേയും കളി കണ്ട് വളര്‍ന്നു, ഇപ്പോള്‍ ജോക്കോവിച്ചും'; വിംബിള്‍ഡണ്‍ വേദിയില്‍ സഞ്ജു സാംസണ്‍
കെസിഎൽ ഫാൻ ലീഗ് - കോഴിക്കോട് ജില്ലയിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കൾ