ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് തോല്‍വി; പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നില്‍

By Web TeamFirst Published Jan 20, 2020, 4:09 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. സ്‌കോര്‍: 499/9, ദക്ഷിണാഫ്രിക്ക 209 & 237.

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. സ്‌കോര്‍: 499/9, ദക്ഷിണാഫ്രിക്ക 209 & 237. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഒല്ലി പോപ്പാണ് മാന്‍ ഓഫ് ദ മാച്ച്. 24ന് ജൊഹന്നാസ്ബര്‍ഗിലെ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് അവസാന ടെസ്റ്റ്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ സ്‌കോറായ 499നെതിരെ ആതിഥേയര്‍ 209ന് പുറത്തായിരുന്നു. പിന്നാലെ ഫോളോഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 237ന് പുറത്തായി. നാല് വിക്കറ്റ് നേടിയ ജോ റൂട്ട്, മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് വുഡ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 71 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ് 36 റണ്‍സെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ 63 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക അല്‍പമെങ്കിലും  ആശ്വാസം പകര്‍ത്തത്. ഡൊമിനിക് ബെസ്സ് അഞ്ചും സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 499 റണ്‍സാണ് നേടിയത്. ഒല്ലീ പോപ് (135), ബെന്‍ സ്റ്റോക്‌സ് (120) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് തുണയായത്.

click me!