തുടരെ അ‍ഞ്ച് പടുകൂറ്റൻ സിക്സറുകൾ, ജോസേട്ടൻ തകർത്താടി; യുഎസിനെ 10 വിക്കറ്റിന് തകർത്ത് ഇം​ഗ്ലണ്ട്  സെമിയിൽ

Published : Jun 23, 2024, 10:54 PM ISTUpdated : Jun 24, 2024, 03:23 AM IST
തുടരെ അ‍ഞ്ച് പടുകൂറ്റൻ സിക്സറുകൾ, ജോസേട്ടൻ തകർത്താടി; യുഎസിനെ 10 വിക്കറ്റിന് തകർത്ത് ഇം​ഗ്ലണ്ട്  സെമിയിൽ

Synopsis

38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു.

കെൻസിങ്ടൺ: ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അമേരിക്കയെ 10 വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഈ ടൂർണമെന്റിൽ സെമിയിൽ കയറുന്ന ആദ്യ ടീമാണ് ഇം​ഗ്ലണ്ട്.  ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇം​ഗ്ലണ്ടിന് വിജയം അനിവാര്യമായിരുന്നു. അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇം​ഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്ലർ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ഹാട്രിക് വിക്കറ്റ് നേട്ടമുൾപ്പെടെയാണ് ജോർദാന്റെ പ്രകടനം. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി. 30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.  

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്