
എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സമനിലയാക്കിയപ്പോള്‍ 15 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര എന്ന ഇന്ത്യന്‍ മോഹം മാത്രമല്ല ബൗണ്ടറി കടന്നത്, ടെസ്റ്റ് ചരിത്രത്തിലെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 107-0ല്‍ നിന്ന് 109-3 ലേക്ക് കൂപ്പുകുത്തിയശേഷം ജോ റൂട്ട്- ജോണി ബെയര്‍സ്റ്റോ സഖ്യം അപരാജിത കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലേക്കായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജലക്ഷ്യമാണിത്. 2019ല്‍ ഓസ്ട്രേലിയക്കെതിരെ ലീഡ്സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 1928-29ല്‍ ഓസ്ട്രേലിയക്കെതിരെ 332 റണ്‍സ്, 2000ല്‍ ഓസ്ട്രേലിയക്കെതിരെ 315 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച നാലാം ഇന്നിംഗ്സ് ചേസിംഗ്.
ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏതെങ്കിലും ഒരു ടീം നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. 1977ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 1987ല്‍ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസ് 276 റണ്‍സും ഈ വര്‍ഷം ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 240 റണ്‍സും ഇന്ത്യക്കെതിരെ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനുശേഷം ഇന്ത്യ തോല്‍ക്കുന്നതും ഇതാദ്യമാണ്. 2015ല്‍ ഗോളില്‍ ശ്രീലങ്കക്കെിരെ 192 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം ഇന്ത്യ തോറ്റിരുന്നു. ഇപ്പോള്‍ 132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!