ഒല്ലി പോപ്പ് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു

By Web TeamFirst Published Jan 3, 2020, 11:01 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് കരകയറി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 262 എന്ന നിലയിലാണ്.
 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് കരകയറി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 262 എന്ന നിലയിലാണ്. 56 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ഒല്ലി പോപ്പാണ് സന്ദര്‍കരെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പോപ്പിനൊപ്പം ജയിംസ് ആന്‍ഡേഴ്‌സണാ (3)ണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെര്‍ണോന്‍ ഫിലാന്‍ഡര്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ഡൊമിനിക് സിബ്ലി (34), ജോ ഡെന്‍ലി (38), ജോ റൂട്ട് (35), ബെന്‍ സ്‌റ്റോക്‌സ് (47), ജോസ് ബട്‌ലര്‍ (29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സാക് ക്രോളി (4), സാം കറന്‍ (9), ഡൊമിനിക് ബെസ്സ് (0), സ്റ്റുവര്‍ട്ട് ബ്രോഡ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
 

click me!