'കഴുത്തറപ്പന്‍' ആഘോഷം; പുലിവാല് പിടിച്ച് പാക് പേസര്‍- വീഡിയോ കാണാം

Published : Jan 03, 2020, 06:26 PM ISTUpdated : Jan 03, 2020, 06:36 PM IST
'കഴുത്തറപ്പന്‍' ആഘോഷം;  പുലിവാല് പിടിച്ച് പാക് പേസര്‍- വീഡിയോ കാണാം

Synopsis

പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ നടത്തിയ വിക്കറ്റ് ആഘോഷമാണ് താരത്തെ വലച്ചത്.

മെല്‍ബണ്‍: പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ നടത്തിയ വിക്കറ്റ് ആഘോഷമാണ് താരത്തെ വലച്ചത്. കഴിഞ്ഞ ദിവസം എതിര്‍ താരങ്ങളുടെ വിക്കറ്റ് നേടിയ ശേഷം കഴുത്തറക്കുന്ന രീതിയിലുള്ള ആഘോഷമാണ് താരത്തെ വിവാദത്തിന്റെ കുഴിയില്‍ ചാടിച്ചത്. ബിഗ് ബാഷില്‍ സിഡ്‌നി തണ്ടറും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ ആഘോഷം.

മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് പാക് പേസര്‍. മത്സരത്തില്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ മൂന്ന് വിക്കറ്റുകള്‍ ഹാരിസ് സ്വന്തമാക്കിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോഴും കഴുത്തറുക്കുന്ന രീതിയിലുള്ള ആഘോഷമാണ് താരം നടത്തിയത്. ഇതോടെ താരത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. താരത്തിന്റെ ആഘോഷം കാണാം.

ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഒരിക്കലും നടത്തരുതെന്നായിരുന്നു ആരാധകപക്ഷം. ഹാരിസിനെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. ബിഗ് ബാഷില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച ഹാരിസ് പത്ത് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ തിരിച്ചുവരവില്‍ രോഹിത്തിന് സെഞ്ചുറി, കോലിക്ക് അര്‍ധസെഞ്ചുറി
വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും