ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി

Published : Mar 19, 2021, 09:46 PM IST
ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി

Synopsis

നിശ്ചിത സമയത്ത് ഇംഗ്ലണ്ട് ഒരോവര്‍ കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്. ഇംഗ്ലണ്ട് ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് മാച്ച് ഫീയുടെ 20 ശതമാന് പിഴയായി ഈടാക്കുക

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടിയായി പിഴശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനമാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ഇംഗ്ലണ്ടിന് പിഴശിക്ഷ വിധിച്ചത്.

നിശ്ചിത സമയത്ത് ഇംഗ്ലണ്ട് ഒരോവര്‍ കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്. ഇംഗ്ലണ്ട് ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് മാച്ച് ഫീയുടെ 20 ശതമാന് പിഴയായി ഈടാക്കുക. ഐസിസി നിയമപ്രകാരം  നിശ്ചിത സമയത്ത്  പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക.

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല. മത്സരത്തില്‍ ഇന്ത്യ എട്ട് റണ്‍സിന്‍റെ വിജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തിയിരുന്നു(2-2).

സൂര്യകുമാര്‍ യാദവിന്‍റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ആവേശ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ എട്ട റണ്‍സകലെ 177 റണ്‍സില്‍ ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്