
ലണ്ടന്‍: ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകൾക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎൽ കഴിഞ്ഞെത്തിയ മൊയീൻ അലി, ജോണി ബെയ്‍ർസ്റ്റോ, ജോസ് ബട്‍ലർ, സാം കറൺ, ക്രിസ് വോക്‌സ് എന്നിവർക്ക് വിശ്രമം നൽകി.
പരിക്കേറ്റ ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്‌സും പേസര്‍ ജോഫ്ര ആർച്ചറും ടീമിലില്ല. ജയിംസ് ബ്രെയ്സിയും ഒലീ റോബിൻസണുമാണ് പുതുമുഖങ്ങൾ. ജോ റൂട്ട് നായകനായി തുടരും. സീനിയര്‍ താരങ്ങളായ ജയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബ്രോഡ് തുടങ്ങിയവർ ടീമിലുണ്ട്. വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജൂൺ രണ്ടിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. എഡ്‌ജ്‌ബാസ്റ്റണില്‍ 10-ാം തിയതി മുതലാണ് രണ്ടാം ടെസ്റ്റ്.
ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട്(നായകന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജയിംസ് ബ്രെയ്സി, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാക്ക് ക്രൗലി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ക്രൈഗ് ഒവര്‍ട്ടന്‍, ഒലീ പോപ്, ഒലീ റോബിൻസണ്‍, ഡോം സിബ്ലി, ഒലി സ്റ്റോണ്‍, മാര്‍ക്ക് വുഡ്.
ആർച്ചർക്ക് വീണ്ടും പരിക്ക്, ന്യൂസിലന്റിനെതിരെ കളിക്കില്ല
എബിഡി എന്തുകൊണ്ട് വിരമിക്കല്‍ പിന്‍വലിച്ചില്ല; കാരണം വെളിപ്പെടുത്തി ബൗച്ചര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!