ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയക്ഷ്യം

Published : Jun 29, 2021, 08:08 PM ISTUpdated : Jun 29, 2021, 08:12 PM IST
ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയക്ഷ്യം

Synopsis

ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. 

ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ നാല് വിക്കറ്റ് നേടിയ ക്രിസ് വോക്‌സാണ് എറിഞ്ഞിട്ടത്. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. 

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ (43), ലിയാം ലിവിംഗ്സ്റ്റണ്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ക്കാണ് വിക്കറ്റ്. ജോ റൂട്ട് (5), ഓയിന്‍ മോര്‍ഗന്‍ (2) എന്നിവരാണ് ക്രീസില്‍. നേരത്തെ കുശാല്‍ പെരേര (74), വാനിഡു ഹസരങ്ക (54) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ചമീര കരുണാരത്‌നെയാണ് (19) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍. 

പതും നിസങ്ക (5), ചരിത് അസലങ്ക (0), ദസുന്‍ ഷനക (1), ധനഞ്ജയ ലക്ഷന്‍ (2), രമേഷ് മെന്‍ഡിസ് (1), ബിനുര ഫെര്‍ണാണ്ടോ (2), ദുഷ്മന്ത ചമീര (7), പ്രവീണ്‍ ജയവിക്രമ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും