ENG vs NZ : വൈറ്റ്‌വാഷ് ഭീഷണിയില്‍ ന്യൂസിലന്‍ഡ്; മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിനരികെ

By Web TeamFirst Published Jun 26, 2022, 11:34 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ ഒപ്പണര്‍മാരായ സാക് ക്രൗളി (25), അലക്‌സ് ലീസ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലീസ് റണ്ണൗട്ടായപ്പോള്‍, ക്രൗളി മൈക്കള്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കുകയായിരുന്നു.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് വൈറ്റ്‌വാഷ് ഭീഷണിയില്‍. അവസാന ടെസ്റ്റില്‍ ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത് 113 റണ്‍സ് മാത്രം. 296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് (55), ഒല്ലി പോപ് (81) എന്നിവരാണ് ക്രീസില്‍. നേരത്തെ കിവീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 326ന് അവസാനിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഒപ്പണര്‍മാരായ സാക് ക്രൗളി (25), അലക്‌സ് ലീസ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലീസ് റണ്ണൗട്ടായപ്പോള്‍, ക്രൗളി മൈക്കള്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കുകയായിരുന്നു. പോപ്- റൂട്ട് സഖ്യം ഇതുവരെ 132 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ട് അനായാസം വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഇതും ജയിച്ചാല്‍ ആതിഥേയര്‍ക്ക് പരമ്പര തൂത്തുവാരാം.

നേരത്തെ, ടോം ബ്ലണ്ടല്‍ (88), ടോം ലാഥം (76), ഡാരില്‍ മിച്ചല്‍ (56), കെയ്ന്‍ വില്യംസണ്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മാറ്റി പോട്ട്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 31 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

സന്ദര്‍ശകരുടെ 329നെതിരെ ഇംഗ്ലണ്ട് 360 റണ്‍സ് നേടി. 162 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. 97 റണ്‍സെടുത്ത ജാമി ഓവര്‍ടോണ്‍ നിര്‍ണായക സംഭാവന നല്‍കി. സ്റ്റുവര്‍ട്ട് ബ്രോഡ് 42 റണ്‍സ് നേടി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ട്രന്റ് ബോള്‍ട്ട് നാലും ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 109 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസിനെ 300 കടത്തിയത്. ടോം ബ്ലണ്ടലും (55) തിളങ്ങി. ജാക്ക് ലീച്ച് ആദ്യ ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി. ബ്രോഡിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു.

click me!