IRE vs IND: ഡബ്ലിനില്‍ മഴ കളിക്കുന്നു; ആദ്യ പന്തെറിയാന്‍ ഇനിയും കാത്തിരിക്കണം

Published : Jun 26, 2022, 09:20 PM IST
IRE vs IND: ഡബ്ലിനില്‍ മഴ കളിക്കുന്നു; ആദ്യ പന്തെറിയാന്‍ ഇനിയും കാത്തിരിക്കണം

Synopsis

രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

ഡബ്ലിന്‍: അയര്‍ലന്‍ഡ്- ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴ കളിക്കുന്നു. ടോസിന് ശേഷം മഴയെത്തിയതോടെ ഒരുപന്ത് പോലും ഇതുവരെ എറിയാന്‍ സാധിച്ചിട്ടില്ല. ടോസിന് മുമ്പും മഴയുണ്ടായിരുന്നു. തുടര്‍ന്ന് പത്ത് മിനിറ്റോളം ടോസ് വൈകി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. രാഹുല്‍ ത്രിപാഠിയും അരങ്ങേറ്റത്തിന് കാത്തിരിക്കണം. ഹര്‍ഷല്‍ പട്ടേലിന് ഉമ്രാന് വഴിമാറി കൊടുത്തത്.

രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സ്ഥിരം കോച്ച് സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണെന്നിരിക്കെ നാഷണല്‍ അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനാണ് താല്‍കാലിക ചുമതല.

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, യൂസ്വേന്ദ്ര ചാഹല്‍.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ജോര്‍ജ് ഡോക്റെല്‍, മാര്‍ക്ക് അഡെയ്ര്, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, കൊണോര്‍ ഓല്‍ഫെര്‍ട്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍