ബ്രോഡ് തിരിച്ചെത്തി, ആന്‍ഡേഴ്സണ് വിശ്രമം; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Published : Jul 15, 2020, 10:14 PM IST
ബ്രോഡ് തിരിച്ചെത്തി, ആന്‍ഡേഴ്സണ് വിശ്രമം; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Synopsis

ഇടം കൈയന്‍ പേസര്‍ സാം കറനും പുതുമുഖ താരം ഓലി റോബിന്‍സണുമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ച മറ്റ് രണ്ടുപേര്‍.

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റുവര്‍ട്ട് ബ്രോഡ് ടീമില്‍ തരിച്ചെത്തിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ കളിച്ച ജെയിംസ് ആന്‍ഡേഴ്സണ് വിശ്രമം നല്‍കി. ക്യാപ്റ്റനായി ജോ റൂട്ടും തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. ആന്‍ഡേഴ്സണ് പുറമെ പേസര്‍ മാര്‍ക്ക് വുഡിനും സെലക്ടര്‍മാര്‍ വിശ്രമം നല്‍കി.

ഇടം കൈയന്‍ പേസര്‍ സാം കറനും പുതുമുഖ താരം ഓലി റോബിന്‍സണുമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ച മറ്റ് രണ്ടുപേര്‍. റൂട്ട് തിരിച്ചെത്തുമ്പോള്‍ ജോ ഡെന്‍ലിയും പുറത്തായി. ആദ്യ ടെസ്റ്റില്‍ ഡെന്‍ലി ഒന്നാം ഇന്നിംഗ്സില്‍ 18ഉം രണ്ടാം ഇന്നിംഗ്സില്‍ 29 ഉം റണ്‍സാണ് എടുത്തത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് ജയം സ്വന്തമാക്കിയ വിന്‍ഡീസ് പരമ്പരയില്‍ 1-0ന് മുന്നിലാണ്.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട്(ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഡെമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ജാക് ക്രോളി, സാം കറന്‍, ഓലി പോപ്, ഓലി റോബിന്‍സണ്‍, ഡോം സിബ്‌ളി, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്