കപില്‍ ദേവിനെ മറികടന്നു; ഓവലില്‍ റെക്കോര്‍ഡ് എറിഞ്ഞിട്ട് ബുമ്ര

By Web TeamFirst Published Sep 6, 2021, 6:56 PM IST
Highlights

28 ടെസ്റ്റില്‍ 100 വിക്കറ്റിലെത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് ബുമ്രക്കും കപിലിനും പിന്നില്‍  മൂന്നൂം നാലും സ്ഥാനങ്ങളില്‍. ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 23-ാമത്തെ ഇന്ത്യന്‍ ബൗളറുമായി 27കാരനായ ബുമ്ര.

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഓലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് തികച്ചത്. 25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ഓവലില്‍ ബുമ്ര മറികടന്നത്.

💯

What a way to reach the milestone! bowls a beauty as Pope is bowled. Among Indian pacers, he is the quickest to reach the mark of 100 Test wickets. 🔥https://t.co/OOZebPnBZU pic.twitter.com/MZFSFQkONB

— BCCI (@BCCI)

28 ടെസ്റ്റില്‍ 100 വിക്കറ്റിലെത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് ബുമ്രക്കും കപിലിനും പിന്നില്‍  മൂന്നൂം നാലും സ്ഥാനങ്ങളില്‍. ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 23-ാമത്തെ ഇന്ത്യന്‍ ബൗളറുമായി 27കാരനായ ബുമ്ര.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നിറം മങ്ങിയ ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായാണ് തിരിച്ചുവരവ് നടത്തിയത്. നാലു ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്.

There it is, the 100th Test Wicket 😍

Bumrah strikes, Pope has to walk back 💪

Tune into now 👉 https://t.co/E4Ntw2hJX5 📺📲 pic.twitter.com/7T5hD8hFhd

— SonyLIV (@SonyLIV)

2018ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ബുമ്ര സമീപകാലത്ത് വിദേശപിച്ചുകളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ഇന്ത്യന്‍ പേസറാണ്. കരിയറിന്‍റെ  തുടക്കകാലത്ത് ടി20 ബൗളറായി പരിഗഗണിച്ചിരുന്ന ബുമ്ര 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!