വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Jul 16, 2020, 6:47 PM IST
Highlights

മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസിന് തൊട്ടുമുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പേസര്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കേണ്ടിവന്നത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി.

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തു. ഓപ്പണര്‍ റോറി ബേണ്‍സിനെയും ജാക് ക്രോളിയെയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 15 റണ്‍സെടുത്ത ബേണ്‍സിനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ലഞ്ചിന് തൊട്ടു പിന്നാലെ ജാക് ക്രോളിയെ(0) നേരിട്ട ആദ്യ പന്തില്‍ ചേസ് ഹോള്‍ഡറുടെ കൈകകളിലെത്തിച്ചു. ഒമ്പത് റണ്ണുമായി ഡൊമനിക് സിബ്ലിയും റണ്ണൊന്നുമെടുക്കാതെ ജോ റൂട്ടുമാണ് ക്രീസില്‍.

മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസിന് തൊട്ടുമുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പേസര്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കേണ്ടിവന്നത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം സാം കറനും ക്രിസ് വോക്സുമാണ് പേസര്‍മാരായി ഇംഗ്ലണ്ട് ടീമിലെത്തിയത്. ഇതോടെ കഴിഞ്ഞ ടെസ്റ്റ് കളിച്ച മൂന്ന് പേസര്‍മാരും ഇംഗ്ലണ്ട് ടീമില് നിന്ന് പുറത്തായി.

Also Read: ജോഫ്ര ആര്‍ച്ചര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് സതാംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ

ആദ്യ ടെസ്റ്റില്‍ കളിച്ച മാര്‍ക്ക് വുഡിനും ജെയിംസ് ആന്‍ഡേഴ്സണും ഇംഗ്ലണ്ട് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന ജോ റൂട്ട് ഇംഗ്ലണ്ട് നായകനായി തിരിച്ചെത്തിയിട്ടുണ്ട്.

click me!