സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫ്യൂസൂരി ഹോള്‍ഡര്‍

Web Desk   | Getty
Published : Jul 09, 2020, 08:43 PM IST
സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫ്യൂസൂരി ഹോള്‍ഡര്‍

Synopsis

സ്റ്റോക്സിന് പുറമെ റോറി ബേണ്‍സ്(30), ജോസ് ബട്‌ലര്‍(35), ഡൊമനിക് ബെസ്സ്(31 നോട്ടൗട്ട്), ജോ ഡെന്‍ലി(18) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്.

സതാംപ്ടണ്‍: കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന് പുറത്തായി. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ആറ് വിക്കറ്റെടുത്ത വിന്‍ഡീസ് ക്യാപ്റ്റ്ന്‍ ജേശണ്‍ ഹോള്‍ഡറും നാലു വിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

സ്റ്റോക്സിന് പുറമെ റോറി ബേണ്‍സ്(30), ജോസ് ബട്‌ലര്‍(35), ഡൊമനിക് ബെസ്സ്(31 നോട്ടൗട്ട്), ജോ ഡെന്‍ലി(18) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. 87/5 എന്ന സ്കോറില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ സ്റ്റോക്സും ബട്‌ലറും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബട്‌ലറെ മടക്കി ഹോള്‍ഡര്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലാക്കി. അവസാന വിക്കറ്റില്‍ ബെസ്സും ആന്‍ഡേഴ്സണും(10) ചേര്‍ന്ന് നേടിയ 30 റണ്‍സാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്.

20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡര്‍ ആറ് വിക്കറ്റെടുത്തത്. ഹോള്‍ഡറിുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം