
ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എമി ജോണ്‍സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചു. അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ദയാലന്‍ ഹേമലത, ജുലന്‍ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.
ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, എമ്മ ലാംപ്, സോഫിയ ഡങ്ക്‌ളി, അലിസ് കാപ്‌സി, ഡാനിയേല വ്യാട്ട്, എമി ജോണ്‍സ്, ഫ്രേയ കെംപ്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലോട്ട് ഡീന്‍, കേറ്റ് ക്രോസ്, ഫ്രേയ ഡേവിസ്.
ജുലന്‍ ഗോസ്വാമിയുടെ അവസാന മത്സരം
20 വര്‍ഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 39കാരിയായ ജുലന്‍ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. 2002 ജനുവരി ആറിന് ഓസ്ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 44 വിക്കറ്റാണ് സ്വന്തമാക്കിയത്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണ്.
2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമായി അവശേഷിക്കുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ജുലന്‍ ഇന്ത്യന്‍ ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നത്. ഹാമില്‍ട്ടണില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലാണ് അവസാനമായി ജുലന്‍ കളിച്ചത്. തിരിച്ചുവരവ് വൈകിപ്പിച്ചത് പരിക്കായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്കും ജുലനെ പരിഗണിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!