ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെ മത്സരങ്ങളുടെ ഇടവേള ദിവസം സ്കീയിംഗ് നടത്തുന്നതിനിടെയാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. നിലവില്‍ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സകളിലാണ് ജഡേജ. പരിക്കിനെത്തുടര്‍ന്ന് ജഡേജക്ക് അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും നഷ്ടമായിരുന്നു.

ബെംഗലൂരു: ഏഷ്യാ കപ്പിനിടെ കാലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജക്ക് മുന്നില്‍ നൃത്തച്ചുവടുകളുമായി 'റീല്‍' കളിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇതിന് ഇവനെ വിവാഹം കഴിപ്പിചയക്കു, ഉത്തരവാദിത്തങ്ങള്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന ജഡേജയുടെ ലിപ് സിങ്ക് കൂടിയായതോടെ ധവാന്‍റെ റീല്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയും ചെയ്തു. ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ താരങ്ങളായ അര്‍ഷ്ദീപ് സിംഗും ഖലീല്‍ അഹമ്മദുമെല്ലാം ധവാന്‍റെ പുതിയ റീലിന് താഴെ പ്രതീകരണവുമായി എത്തി.

ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെ മത്സരങ്ങളുടെ ഇടവേള ദിവസം സ്കീയിംഗ് നടത്തുന്നതിനിടെയാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. നിലവില്‍ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സകളിലാണ് ജഡേജ. പരിക്കിനെത്തുടര്‍ന്ന് ജഡേജക്ക് അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും നഷ്ടമായിരുന്നു.

View post on Instagram

സമീപകാലത്തായി ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാത്ത ശിഖര്‍ ധവാനാകട്ടെ ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പ് ടീമുള്ള താരങ്ങള്‍ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാര്‍ക്ക് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കും.

ഐപിഎല്‍ മിനി ലേലം ഡിസംബറില്‍, ജഡേജ ചെന്നൈ വിടുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍

ജഡേജയുടെ അഭാവം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്‍റെ സന്തുലനത്തെ ബാധിച്ചിരുന്നു. ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലാണ് ഓള്‍ റൗണ്ടറായി ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരക്കുള്ള ടീമിലുള്ളത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയ അക്സര്‍ പട്ടേല്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു. ആദ്യ മത്സരത്തതില്‍ മറ്റെല്ലാ ബൗളര്‍മാരും അടിവാങ്ങി വലഞ്ഞപ്പോള്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് അക്സര്‍ മൂന്ന് വിക്കറ്റെടുത്തത്.