മഴ മാറി, ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ മാറ്റം; രണ്ട് മാറ്റവുമായി ഇംഗ്ലണ്ട്

Published : Jul 19, 2025, 07:22 PM IST
england women vs india women

Synopsis

ലോർഡ്‌സിൽ നടക്കുന്ന രണ്ടാം വനിതാ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍ ബ്രന്റ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വൈകിയാണ് ഏകദിനം ആരംഭിക്കുന്നത്. മത്സരം 29 ഓവറാക്കി ചുരുക്കിയിട്ടുമുണ്ട്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അമന്‍ജോത് കൗറിന് പകരം അരുന്ധതി റെഡ്ഡി ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഏകദിനത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, മയ്യ ബൗച്ചിയര്‍, എം ആര്‍ലോട്ട്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്.

ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് ജയം

ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് വനിതകള്‍ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പത്ത് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താവാതെ 64 പന്തില്‍ 62 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പി. ജമീമ റോഡ്രിഗസ് (48), പ്രതിക റാവല്‍ (36), സ്മൃതി മന്ദാന (28) ഹാര്‍ലീന്‍ ഡിയോള്‍ (27) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. അമന്‍ജോത് കൗര്‍ 20 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(17), റിച്ച ഘോഷ്(10) എന്നിവര്‍ നിരാശപ്പെടുത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ മന്ദാനയും പ്രതിക റാവലും(36) ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ഹാല്‍ലീന്‍ ഡിയോളുമൊത്ത് പ്രതിക റാവല്‍ 46 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. പ്രതികയും ഹാര്‍ലീനും എട്ട് റണ്‍സിന്റെ ഇടവേളയില്‍ മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും പുറത്തായതോടെ ഇന്ത്യന്‍ വനിതകള്‍ പതറിയെങ്കിലും ജെമീമ-ദീപ്തി സഖ്യം 90 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു. സ്‌കോര്‍ 214ല്‍ നില്‍ക്കെ ജെമീമയും പിന്നാലെ റിച്ചാ ഘോഷും മടങ്ങിയെങ്കിലും ദീപ്തിയുടെ പോരാട്ടം ഇന്ത്യയെ വിജയവര കടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലിനെ തഴഞ്ഞിട്ടും സൂര്യകുമാറിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയതിന് പിന്നിൽ ഒരേയൊരു കാരണം
ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം