
നോട്ടിംഗ്ഹാം: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് കളിക്കുന്നില്ല. പകരം സ്മൃതി മന്ദാനയാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിന മത്സരങ്ങളിലും കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: സോഫിയ ഡങ്ക്‌ലി, ഡാനിയേല്‍ വ്യാറ്റ്-ഹോഡ്ജ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ആലീസ് കാപ്‌സി, സോഫി എക്ലെസ്റ്റോണ്‍, എം ആര്‍ലോട്ട്, ലോറന്‍ ഫയലര്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.
ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, രാധ യാദവ്, അരുന്ധതി റെഡ്ഡി, സ്‌നേഹ് റാണ, ശ്രീ ചരണി.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷെഫാലി വര്‍മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ഷെഫാലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കില്‍ നിന്ന് മുക്തയായ വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയും ടീമില്‍ തിരിച്ചെത്തി. മലയാളി താരങ്ങളായ സജന സജീവന്‍, മിന്നു മണി എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഏകദിന സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, ശ്രീ ചരണി, അരുണ്‍ധ റെഡ്ഡി, അരുണ്‍ധ റെഡ്ഡി, ശുചി ഉപാധ്യൂര്‍ റെഡ്ഡി. ഗൗഡ്, സയാലി സത്ഘരെ
ടി20 സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, സ്നേഹ റാണ, ശ്രീ ചരണി, ഷുചി ഉപാധ്യായ, കെ അരുന്ധ ഗാഢ്യ റെഡ്ഡി, കെ അരുന്ധ ഗാഢി റെഡ്ഡി സത്ഘരെ.