യശസ്വി ജയ്‌സ്വാളിനെ കാത്ത് 49 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ്! നേടിയാല്‍ പിന്നിലാവുക സുനില്‍ ഗവാസ്‌കര്‍

Published : Jun 28, 2025, 02:53 PM IST
yashasvi jaiswal century celebration

Synopsis

97 റൺസ് കൂടി നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കും.

ബര്‍മിംഗ്ഹാം: ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്നത് 49 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍. സാക്ഷാല്‍ സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. ബര്‍മിംഗ്ഹാമില്‍ 97 റണ്‍സ്‌കൂടി നേടിയാല്‍ യശസ്വീ ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ്. ഇരുപത്തിമൂന്നുകാരനായ ജയ്‌സ്വാള്‍ 20 ടെസ്റ്റിലെ 38 ഇന്നിംഗ്‌സില്‍ അഞ്ച് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളുമടക്കം നേടിയത് 1903 റണ്‍സ്.

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 101 റണ്‍സെടുത്ത ജയ്‌സ്വാള്‍ വെസ്റ്റ് ഇന്‍ഡീസിലും ഓസട്രേലിയയിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ആറ് ടെസ്റ്റില്‍ അടിച്ചുകൂട്ടിയത് 817 റണ്‍സ്. സുനില്‍ ഗാവസ്‌കര്‍ 1976ല്‍ 23ആം ടെസ്റ്റിലാണ് രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ബാറ്ററും ഗാവസ്‌കറാണ്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ 24 ടെസ്റ്റിലും രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും 25 ടെസ്റ്റിലും രണ്ടായിരം റണ്‍സ് ക്ലബില്‍ എത്തിയ താരങ്ങളാണ്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം രണ്‍സ് നേടിയത് ഡോണ്‍ ബ്രാഡ്മാനാണ്. ഇരുപത്തിരണ്ടാം ടെസ്റ്റിലെ പതിനഞ്ചാം ഇന്നിംഗ്‌സിലാണ് ബ്രാഡ്മാന്‍ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. നേരത്തെ, ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ഇന്നിംഗ്‌സില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററായിരുന്നു ജയ്്‌സ്വാള്‍. ലീഡ്‌സ് ടെസ്റ്റില്‍ 159 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു താരം. 1952ല്‍ വിജയ് മഞ്ജരേക്കര്‍(133), 1982ല്‍ സന്ദീപ് പാട്ടീല്‍(129*), 1996ല്‍ സാൗരവ് ഗാംഗുലി(131), 2014ല്‍ മുരളി വിജയ് (146) എന്നിവരാണ് ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ജയ്‌സ്വാളിന് മുമ്പ് സെഞ്ചുറി നേടിയ താരങ്ങള്‍.

ജയ്‌സ്വാളിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. 95 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചശേഷം സെഞ്ചുറിയിലേക്കെത്താന്‍ 50 പന്തുകള്‍ കൂടിയെ ജയ്‌സ്വാളിന് വേണ്ടി വന്നുള്ളു. ഇംഗ്ലണ്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ നേരത്തെ ഓസ്‌ട്രേലിയയിലെ അരങ്ങേറ്റ ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിലെ അരങ്ങേറ്റ ടെസ്റ്റിലും സെഞ്ചുറി നേടിയിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ
ഒടുവില്‍ നിലപാട് മാറ്റി പാകിസ്ഥാൻ, ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് തന്നെ; ഐസിസിയുമായി ധാരണ