ഓസ്‌ട്രേലിയക്ക് അടിതെറ്റി; ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ജയം

By Web TeamFirst Published Sep 5, 2020, 9:49 AM IST
Highlights

ഓപ്പണറായി ഇറങ്ങിയ ജോസ് ബട്‌ലര്‍ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജോണി ബെയര്‍സ്‌റ്റോ (8)യുമൊത്ത് ഒന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
 

സതാംപ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നി ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ക്ക് 160 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. 66 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് മാന്‍ ഓഫ് ദ മാച്ച്.

ഓപ്പണറായി ഇറങ്ങിയ ജോസ് ബട്‌ലര്‍ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജോണി ബെയര്‍സ്‌റ്റോ (8)യുമൊത്ത് ഒന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെയര്‍സ്‌റ്റോ മടങ്ങിയതിന് ശേഷം ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ടീം ടോട്ടലിനോട് 21 റണ്‍സ് കൂട്ടിച്ചേര്‍്ക്കുന്നതിനിടെ ബട്‌ലറും മടങ്ങി. ടോം ബാന്റണ്‍ (8), ഓയിന്‍ മോര്‍ഗന്‍ (5), മൊയീന്‍ അലി (2), ടോം കറന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാമതായി  ഇറങ്ങിയ ഡേവിഡ് മലാന്റെ (43 പന്തില്‍ 66) പ്രകടനം നിര്‍ണായകമായി. ക്രിസ് ജോര്‍ദാന്‍ (14), ആദില്‍ റഷീദ് (1) പുറത്താവാതെ നിന്നു. ഓസീസിനായി അഷ്ടണ്‍ അഗര്‍ , കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാറ്റ് കമ്മിന്‍സിന് ഒരു വിക്കറ്റുണ്ട്്. 

മറുപടി ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 58), ആരോണ്‍ ഫിഞ്ച് (32 പന്തില്‍ 46) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 11 ഓവറില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും ജോഫ്ര ആര്‍ച്ചര്‍ മടക്കി അയച്ചതോടെ ഇംഗ്ലണ്ട്് മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്റ്റീവന്‍ സ്മിത്ത് (18), മാക്‌സ്‌വെല്‍ (1), അലക്‌സ് ക്യാരി (1), അഗര്‍ (4) എന്നിവര്‍ നിരാശപ്പെടുത്തി. മാര്‍കസ് സ്റ്റോയിനിസ് (18 പന്തില്‍ 23) പുറത്താവാതെ നിന്നു.
 

click me!