പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ടോസ്; ഷദാബ് ഖാനില്ലാതെ ആതിഥേയര്‍

Published : Sep 20, 2022, 07:48 PM ISTUpdated : Sep 20, 2022, 07:54 PM IST
പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ടോസ്; ഷദാബ് ഖാനില്ലാതെ ആതിഥേയര്‍

Synopsis

ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന ഫഖര്‍ സമാനെ പുറത്തിരുത്തിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കില്‍ നിന്നും മോചിതനല്ലാത്ത ഷഹീന്‍ അഫ്രീദിയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതില്‍ ആദ്യത്തേതാണ് കറാച്ചിയില്‍ നടക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്.

ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന ഫഖര്‍ സമാനെ പുറത്തിരുത്തിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കില്‍ നിന്നും മോചിതനല്ലാത്ത ഷഹീന്‍ അഫ്രീദിയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പായിരിക്കും അഫ്രീദി ടീമിനൊപ്പം ചേരുക. നിലവില്‍ ഇംഗ്ലണ്ടില്‍ പരിചരണത്തിലാണ് താരം. 

'സൂര്യന്‍ വീണ്ടും ഉദിച്ചുയരും', സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് രവി ബിഷ്ണോയ്

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, നസീം ഷാ, ഷാനവാസ് ദഹാനി. 

ഇംഗ്ലണ്ട്: അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ഡേവിഡ് മലാന്‍, ബെന്‍ ഡുക്കറ്റ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി (ക്യാപ്റ്റന്‍), സാം കറന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ലൂക് വുഡ്.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ