'സൂര്യന്‍ വീണ്ടും ഉദിച്ചുയരും', സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് രവി ബിഷ്ണോയ്

Published : Sep 20, 2022, 07:47 PM IST
'സൂര്യന്‍ വീണ്ടും ഉദിച്ചുയരും', സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് രവി ബിഷ്ണോയ്

Synopsis

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ബിഷ്ണോയിയെ സെലക്ടര്‍മാര്‍ റിസര്‍വ് താരമായാണ് എടുത്തത്. ടീമിലെ പ്രധാന സ്പിന്നര്‍മാരാി യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും അക്സര്‍ പട്ടേലുമാണ് 15 അംഗ ടീമിലെത്തിയത്. രവീന്ദ്ര ജഡേജയുടെ അഭാവത്തിലാണ് അക്സര്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിയത്.

മുംബൈ: ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് സ്പിന്നര്‍ രവി ബിഷ്ണോയിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. സൂര്യന്‍ വീണ്ടും ഉദിച്ചുയരുമെന്നും ഞങ്ങള്‍ വീണ്ടും ശ്രമിക്കുമെന്നുമായിരുന്നു കറുപ്പിന്‍റെ പശ്ചാത്തലത്തില്‍ രവി ബിഷ്ണോയ് കുറിച്ചിട്ടത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ബിഷ്ണോയിയെ സെലക്ടര്‍മാര്‍ റിസര്‍വ് താരമായാണ് എടുത്തത്. ടീമിലെ പ്രധാന സ്പിന്നര്‍മാരാി യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും അക്സര്‍ പട്ടേലുമാണ് 15 അംഗ ടീമിലെത്തിയത്. രവീന്ദ്ര ജഡേജയുടെ അഭാവത്തിലാണ് അക്സര്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിയത്.

'രാഹുല്‍ ഗാന്ധി' ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാവും; അവതാരകന് പിണഞ്ഞത് വന്‍ അബദ്ധം- വൈറല്‍ വീഡിയോ കാണാം

ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ലഭിച്ച അവസരങ്ങളിലെല്ലാം ബിഷ്ണോയ് മികവ് കാട്ടിയിരുന്നു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 18ാം ഓവറില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ബിഷ്ണോയ് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെ ഓവറില്‍ 19 റണ്‍സടിച്ച് പാക്കിസ്ഥാന്‍ വിജയം എളുപ്പമാക്കി.  ടി20 ലോകകപ്പില്‍ അശ്വിന്‍റെ പരിചയ സമ്പത്തിനും ബാറ്റിംഗ് മികവിനും സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയതോടെയാണ് 22കാരനായ ബിഷ്ണോയ് ടീമില്‍ നിന്ന് പുറത്തായത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ - Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
രാഹുലിന് സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതെ ബിസിസിഐ പ്രതിനിധി, ട്രോളുമായി ആരാധകര്‍