ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Published : Mar 04, 2021, 09:14 AM IST
ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Synopsis

മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജാക്ക് ലീച്ച്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അതേ വേദിയില്‍ രണ്ടാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന പകല്‍- രാത്രി ടെസ്റ്റ് ജയിച്ച് ഇന്ത്യ ലീഡ് സ്വന്തമാക്കി.

മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജാക്ക് ലീച്ച്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജയിംസ് ആന്‍ഡേഴ്‌സണാണ് ഏക പേസര്‍. മൂന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റം വരുത്തി. പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്‌സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു-വൈഭവ് കസേരകളിക്ക് പിന്നില്‍ ഗംഭീറും അഗാര്‍ക്കറും തമ്മിലുള്ള ഈഗോ പോരാട്ടം, തുറന്നു പറഞ്ഞ് ദിനേഷ് കാർത്തിക്
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം പരിശീലക സ്ഥാനം ഒഴിയും, ബിസിസിഐയെ സമീപിച്ച് ഗംഭീറിന്‍റെ വിശ്വസ്തൻ