
മുംബൈ: ഫാദേഴ്സ് ഡേ ആശംസകളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഏത് കുട്ടിയുടെയും ആദ്യ ഹീറോ അവന്‍റെ അച്ഛനാണെന്നും തന്‍റേ കാര്യവും വ്യത്യസ്തമല്ലെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്നും അച്ഛന്‍ എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ സ്നേഹം നിരുപാധികമായിരുന്നു. ജിവതത്തില്‍ എന്‍റേതായ വഴി കണ്ടെത്താന്‍ സഹായിച്ചതും അദ്ദേഹമാണ്. എല്ലാവര്‍ക്കും ഫാദേഴ്സ് ഡേ ആശംസകള്‍ എന്നായിരുന്നു സച്ചിന്‍റെ കുറിപ്പ്.
എല്ലാ കാര്യങ്ങളും ചന്തയില്‍ വാങ്ങാന്‍ കിട്ടും, മാതാപിതാക്കളൊഴികെ എന്നായിരുന്നു ഹിന്ദിയില്‍ സെവാഗിന്‍റെ ട്വീറ്റ്.
മഹാനായ അച്ഛന്‍റെ മകനില്‍ നിന്ന് രണ്ട് കുട്ടികളുടെ അച്ഛനായ യാത്ര അത്ഭുതകരമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ് കുറിച്ചു.
ഒരച്ഛന്‍ അവരുടെ മക്കളുടെ അഭിമാനമാണ്, അതാര്‍ക്കും തകര്‍ക്കാനാവില്ലെന്നായിരുന്നു ഗുസ്തി താരം ഗീതാ ഫോഗട്ട് കുറിച്ചത്.
വീനസ് വില്യംസിന്‍റെയും പിതാവിന്‍റെയും ചിത്രം പങ്കുവെച്ചായിരുന്നു വേള്‍ഡ് ടെന്നീസ് അസോസിയേഷന്‍റെ ഫാദേഴ്സ് ഡേ ആശംസ.