
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്കെതിരെ പന്ത് ചുരണ്ടല്‍ ആരോപണവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ബാസിത് അലി. ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പുറത്തായത് ഓസീസ് പേസര്‍മാര്‍ പന്തില്‍ കൃത്രിമം കാട്ടിയതു മൂലമാണെന്നും ബാസിത് അലി തന്‍റെ യുട്യൂബ് ചാനലില്‍ ആരോപിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്സിലെ 13 മുതല്‍ 18 വരെയുള്ള ഓവറുകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് തെളിവ് ലഭിക്കുമെന്നും ഈ ഓവറുകളിലാണ് കോലിയും പൂജാരയും പുറത്തായതെന്നും ബാസിത് ആലി പറഞ്ഞു. പതിനെട്ടാം ഓവറില്‍ കോലി പുറത്തായശേഷം പന്തിന്‍റെ രൂപം മാറിയെന്ന് പറഞ്ഞ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ പുതിയ പന്തെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. അപ്പോഴേക്കും ഇന്ത്യ 31-2ല്‍ നിന്ന് 71-4ലേക്ക് കൂപ്പുകുത്തുകയും ചെയ്തുവെന്നും ബാസിത് അലി വീഡിയോയില്‍ പറയുന്നു.
വിരാട് കോലി പുറത്തായ പന്തിന്‍റെ തിളക്കമുള്ള ഭാഗം പുറത്തേക്ക് ആയിരുന്നു. പക്ഷെ ആ പന്ത് നേരെ എതിര്‍ദിശയിലാണ് സ്വിംഗ് ചെയ്തത്. കോലി പുറത്തായശേഷം ക്രീസിലെത്തിയ ജഡേജ ലെഗ് സൈഡിലേക്ക് അടിച്ച പന്ത് പോയതാകട്ടെ പോയന്‍റിലേക്കാണ്. അതുപോലെ പൂജാര ഔട്ടായ പന്തിന്‍റെ തിളക്കമുള്ള ഭാഗം അകത്തേക്കായിരുന്നു. ആ പന്ത് അപ്രതീക്ഷിതമായാണ് അകത്തേക്ക് തിരിഞ്ഞത്.
ഓവലില്‍ മഴ ഇന്ത്യയുടെ രക്ഷക്കെത്തുമോ, പ്രതീക്ഷ നല്‍കി കാലവസ്ഥാ പ്രവചനം
15-20 ഓവറിനുള്ളില്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. അതും ഡ്യൂക്ക് ബോളുകള്‍. കൂക്കബൂറ പന്തുകള്‍ ചിലപ്പോള്‍ തുടക്കത്തിലെ റിവേഴ്സ് സ്വിംഗ് ചെയ്തേക്കാം. പക്ഷെ ഡ്യൂക്ക് ബോളുകള്‍ ഒരിക്കലും 40 ഓവറെങ്കിലും എറിയാതെ റിവേഴ്സ് സ്വിംഗ് ചെയ്യില്ലെന്ന് ഉറപ്പാണ്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ മികച്ച റിവേഴ്സ് സ്വിംഗ് ബൗളറായ മുഹമ്മദ് ഷമിക്ക് പോലും സ്വിംഗ് കിട്ടിയത് 54-ാം ഓവറിലാണെന്നും അത് പക്ഷേ റിവേഴ്സ് സ്വിംഗ് ആയിരുന്നില്ലെന്നും ബാസിത് അലി പറഞ്ഞു. അത് റിവേഴ്സ് സ്വിംഗ് ആയിരുന്നില്ല. റിവേഴ്സ് സ്വിംഗ് കിട്ടുന്നത് പന്തിന്‍റെ തിളക്കമുള്ള ഭാഗം അകത്തേക്ക് ആവുമ്പോഴാണ്. എന്നാല്‍ സ്മിത്തിനെതിരെ ഷമി എറിഞ്ഞ പന്തില്‍ തിളക്കുമുള്ള ഭാഗം പുറത്തേക്കായിരുന്നു. അതുകൊണ്ടുതന്നെ അതിനെ റിവേഴ്സ് സ്വിംഗ് എന്ന് പറയാന്‍ പറ്റില്ല. പക്ഷെ ഓസീസ് പേസര്‍മാര്‍ക്ക് തുടക്കം മുതലെ റിവേഴ്സ് സ്വിംഗ് ലഭിച്ചു.
ഇതൊന്നും കാണാത്ത അമ്പയര്‍മാര്‍ കണ്ണുപൊട്ടന്‍മാരാണോ എന്നും ബാസിത് അലി ചോദിച്ചു. ഇത്രയും ലളിതമായ കാര്യങ്ങള്‍ പോലും കാണാന്‍ കഴിയാത്തവരാണോ അവിടെയുള്ളത് എന്ന് ദൈവത്തിന് മാത്രമെ അറിയൂ. ബിസിസിഐയെ പോലെ ഇത്രയും ശക്തമായ ക്രിക്കറ്റ് ബോര്‍ഡുണ്ടായിട്ടും അവര്‍ക്കും ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. ഇന്ത്യ ഫൈനലില്‍ എത്തിയല്ലോ എന്നത് മാത്രമാണ് അവരുടെ ആശ്വാസമെന്നും ബാസിത് അലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!