പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും

Published : Apr 22, 2020, 06:25 PM IST
പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും

Synopsis

തലയിലെ ഇടതൂര്‍ന്ന മുടിയെല്ലാം മൊട്ടയടിച്ച് താടിയും മീശയുമായി സിനിമകളിലെ വില്ലന്‍ ലുക്കിലാണ് കപില്‍. കപിലിന്റെ ചിത്രം കണ്ട് പ്രതികരണവുമായി രംഗത്തെത്തിയവരില്‍ ആദ്യത്തെയാള്‍ ബോളിവുഡ് താരം അനുപം ഖേര്‍ ആയിരുന്നു.

മുംബൈ: കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നീ ഗുണങ്ങളുള്ളതിനാല്‍ മൊട്ടയടിക്കാനും മീശയെടുക്കാനും താടിയെടുക്കാനുമെല്ലാം പലരും ധൈര്യം കാട്ടി. കായിക താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല.

ഇപ്പോഴിതാ കൊവിഡ് കാലത്ത് പുതിയ ലുക്ക് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പേസ് ബൗളിംഗ് ഇതിഹാസമായ കപില്‍ ദേവാണ്. തലയിലെ ഇടതൂര്‍ന്ന മുടിയെല്ലാം മൊട്ടയടിച്ച് താടിയും മീശയുമായി സിനിമകളിലെ വില്ലന്‍ ലുക്കിലാണ് കപില്‍.

കപിലിന്റെ ചിത്രം കണ്ട് പ്രതികരണവുമായി രംഗത്തെത്തിയവരില്‍ ആദ്യത്തെയാള്‍ ബോളിവുഡ് താരം അനുപം ഖേര്‍ ആയിരുന്നു. മൊട്ടത്തലയന്‍മാരുടെ ക്ലബ്ബിലേക്ക് സ്വാഗതമെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. കപിലിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരും രംഗത്തെത്തി.

 

പുതിയ ലുക്ക് കൊണ്ടാണ് കപില്‍ ആരാധകരെ ഞെട്ടിച്ചതെങ്കില്‍ പഴയ ലുക്ക് പുറത്തുവിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയും ആരാധകരെ ഞെട്ടിച്ചത്. 2011ല്‍ ചേച്ചന്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം എടുത്ത ചിത്രമാണ് ഹര്‍ദ്ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ സ്റ്റൈല്‍ മന്നനായ ഹര്‍ദ്ദിക് കറുത്ത ടീഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസിട്ട് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അന്നത്തെ ഹര്‍ദ്ദിക്കില്‍ നിന്ന് ഇന്നത്തെ ഹര്‍ദ്ദിക്കിലേക്കുള്ള ദൂരം ഒരുപാടാണെന്ന് ചിത്രം കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍