
ധാക്ക: ഷാക്കിബ് അല്‍ ഹസനെ കുഴിയില്‍ ചാടിച്ച വാതുവയ്പുകാരന്‍ ദീപക് അഗര്‍വാള്‍ മറ്റ് ബംഗ്ലാദേശി താരങ്ങളെയും സമീപിച്ചിരിുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാ ദിനപത്രമായ കലേര്‍ കാന്തോ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ ആറ് ബംഗ്ലാദേശ് താരങ്ങളെ അഗര്‍വാള്‍ സമീപിച്ചതായിട്ടാണ് വാര്‍ത്ത. ഇതില്‍ ഒരാള്‍ ബംഗ്ലാ ഓപ്പണറായ തമീ ഇഖ്ബാലായിരുന്നു. എന്നാല്‍ തമീം ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂനിറ്റിനെ അറിയിക്കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ... ''ജനുവരിയില്‍ അഗര്‍വാള്‍ മറ്റു ബംഗ്ലാദേശ് താരങ്ങളെയും സമീപിച്ചിരുന്നു. അതില്‍ ഒരാള്‍ തമീം ഇഖ്ബാലായിരുന്നു. അഗര്‍വാള്‍ ബംഗ്ലാ ഓപ്പണര്‍ വാട്‌സ് ആപ്പ് മെസേജുകള്‍ അയച്ചു. എന്നാല്‍ താരം അപ്പോള്‍ തന്നെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. മാത്രമല്ല ബിസിബിയെ അറിയിക്കുകയും ചെയ്തു.''
എന്നാല്‍ മറ്റുതാരങ്ങളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പലര്‍ക്കും അമ്പരപ്പുണ്ടാക്കുന്നത് എന്തുകൊണ്ട് ഷാക്കിബ്, തമീം ചെയ്തത് പോലെ ചെയ്തില്ല എന്നതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഷാക്കിബിന് വിലക്ക് ലഭിക്കുമായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!