
ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദീപക് ചാഹറിന് പ്ലേയിംഗ് ഇലവനില്‍ അഴസരം നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും മൂലം മത്സരം 40 വീതമാക്കി കുറച്ചിരുന്നു. സ്വിംഗ് ബൗളറായ ദീപക് ചാഹറിന് മികവ് കാട്ടാന്‍ പറ്റിയ മികച്ച അന്തരീക്ഷമായിരുന്നു ലഖ്നൗവിലേത്. എന്നിട്ടും ദീപക് ചാഹറിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്ന ടീം മാനേജ്മെന്‍റിന്‍റെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്.
ചാഹറിന് പകരം ആവേശ് ഖാനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ് ചാഹര്‍. എന്നാല്‍ ഇത്രയും അനുകൂല സാഹചര്യത്തിലും ചാഹറിനെ കളിപ്പിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, സൂപ്പര്‍ ഓള്‍ റൗണ്ടര്‍ പരിക്കേറ്റ് പുറത്ത്
ലോകകപ്പിന് മുമ്പ് പരിക്കേല്‍ക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ചാഹറിനെ പുറത്തിരുത്തിയത് എങ്കില്‍ അത് രണ്ടും മൂന്നും ഏകദിനങ്ങളില്‍ ആവാമായിരുന്നുവെന്നും ലഖ്നൗവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ചാഹറിന് മികവ് കാട്ടാനാവാമിയരുന്നുവെന്നും ആരാധകര്‍ കുറിച്ചു.
അതേസമയം, മുഹമ്മദ് സിറാജ് ലോകകപ്പ് ടീമിലില്ലെങ്കിലും ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി സിറാജ് ലോകകപ്പ് ടീമിലെത്തുമെന്നും അതിനായാണ് അദ്ദേഹത്തെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. ബുമ്രയുടെ പകരക്കാരനായി ചാഹറിനെ പരിഗണിക്കാനിടയില്ലെന്നാണ് സൂചന. സ്വിംഗ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ ടീമിലുള്ളതിനാലാണ് ചാഹറിനെ ടീമിലേക്ക് പരിഗണിക്കാത്തത്.
ഇനി ഓസ്ട്രേലിയയില്‍ കാണാം; ലോകകപ്പിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ചു
ബൗളറെന്ന നിലയില്‍ മാത്രമല്ല ലോവര്‍ ഓര്‍ഡറില്‍ വിശ്വസിക്കാവുന്ന ബാറ്റര്‍ കൂടിയാണ് ദീപക് ചാഹര്‍. ഏകദിനത്തില്‍ 60ഉം ടി20 ക്രിക്കറ്റില്‍ 53ഉം ബാറ്റിംഗ് ശരാശരിയുള്ള ദീപക് ചാഹറിന് ഏകദിനത്തില്‍ 101.69 സ്ട്രൈക്ക് റേറ്റുള്ളപ്പോള്‍ ടി20യില്‍ 203.85 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!