
മുംബൈ: കെ എല്‍ രാഹുലിന് മാത്രമെന്താണ് ഇത്ര പ്രത്യേകത? ഓസ്ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ദയനീയ പ്രകടനം പുറത്തെടുത്തിട്ടും സെലക്‌ടര്‍മാരുടെ പൂര്‍ണ പിന്തുണ കിട്ടിയിരിക്കുകയാണ് കെ എല്‍ രാഹുലിന്. പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിനെ ഇന്ന് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ആരാധകര്‍. ഫോമില്ലായ്‌മയുടെ ചുഴിയില്‍ ശ്വാസം മുട്ടുന്ന താരത്തെ സ്‌ക്വാഡില്‍ ബിസിസിഐ നിലനിര്‍ത്തിയിരുന്നു. ഫോമിലല്ലാതിരുന്നിട്ടും രാഹുല്‍ എങ്ങനെ ടീമില്‍ തുടരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ ചോദ്യം.
ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തിയത് മാത്രമല്ല, ഓസീസിന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലും കെ എല്‍ രാഹുലിന് അവസരം നല്‍കിയത് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നു. ഇഷാന്‍ കിഷന്‍ മാത്രമാണ് ഏകദിന സ്ക്വാഡിലെ ഏക സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. അതിനാല്‍ സെലക്‌ടര്‍മാര്‍ രാഹുലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നു എന്ന് വ്യക്തം. അപ്പോഴും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പുറത്തിരുത്തി എന്നതും ടീം സെലക്ഷനില്‍ ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമാണ്. സഞ്ജുവടക്കം കൂടുതല്‍ അവസരങ്ങള്‍ കാത്ത് താരങ്ങള്‍ പുറത്തിരിക്കുമ്പോള്‍ രാഹുലിനെ എന്തിന് ടീം നിലനിര്‍ത്തണം എന്നാണ് ആരാധകരില്‍ ഭൂരിഭാഗം ചോദിക്കുന്നത്.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു, രാഹുലിന് ഇടം; ഏകദിന ടീമില്‍ സഞ്ജുവില്ല!