
ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ 98ല്‍ നില്‍ക്കെ മുഹമ്മദ് ഷമി റണ്‍ ഔട്ടാക്കിയിട്ടും ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എല്ലായ്പ്പോഴും ഹൃദയം കൊണ്ട് ശരിയായ തീരുമാനമെടുക്കുന്നവനാണ് രോഹിത് എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ രോഹിത്തിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.
മത്സരത്തില്‍ 98ല്‍ നില്‍ക്കെ ബൗളിംഗ് എന്‍ഡില്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിട്ട ഷനകയെ മുഹമ്മദ് ഷമിയാണ് റണ്‍ ഔട്ടാക്കിയത്. ഷമി ഔട്ടിനായി അപ്പീല്‍ ചെയ്തെങ്കിലും രോഹിത് ഇടപെട്ട് അപ്പീല്‍ പിന്‍വലിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബൗണ്ടറിയടിച്ച് ഷനക സെഞ്ചുറി തികക്കുകയും ചെയ്തു. ഷമി അങ്ങനെ ചെയ്യുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷനകയെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ലെന്നും രോഹിത് മത്സരശേഷം വ്യക്തമാക്കിയിരുന്നു.
ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് പെലെ സമുദ്രമാകും; ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍
ഇതിന് പിന്നാലെയാണ് രോഹിത്തിന്‍റെ ഇടപെടലിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ മുഹമ്മദ് ഷമി ചെയ്തതില്‍ നിയമപരമായി തെറ്റില്ലായിരുന്നു. പന്തെറിയും മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ ഇത്തരത്തില്‍ പുറത്താക്കുന്നത് ഐസിസി നിയമവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് ആര്‍ അശ്വിനും ഇന്ത്യന്‍ വനിതാ താരം ദീപ്തി ശര്‍മയും സമാനമായ രീതിയില്‍ എതിരാളികളെ പുറത്താക്കിയിരുന്നു.
അതുകൊണ്ടുതന്നെ ഷനകയുടെ അപ്പീല്‍ പിന്‍വലിച്ച രോഹിത്തിന്‍റെ നടപടി ഹൃദപൂര്‍വമുള്ള ഇടപെടലാണെങ്കില്‍ അശ്വിനും ദീപ്തി ശര്‍മക്കുമൊന്നും ഹൃദയമില്ലെ എന്നാണ് ആരാധകര്‍ പത്താന്‍റെ ട്വീറ്റിന് താഴെ ചോദിക്കുന്നത്. ഇര്‍ഫാന്‍ പത്താന്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ അശ്വിന്‍റെയും ദീപ്തിയുടെയും ഹര്‍മന്‍പ്രീതിന്‍റെയുമെല്ലാം ഹൃദയം വേറെ എവിടെയെങ്കിലുമായിരിക്കുമെന്നും ആരാധകര്‍ പ്രതികരിച്ചു. ആരാധകരുടെ പ്രതികരണങ്ങളിലൂടെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!