ഒടുവില്‍ ഗംഭീറിന്‍റെ മുഖത്തും നിരാശ, സുവര്‍ണാവസരം നഷ്ടമാക്കി വീണ്ടും സഞ്ജു; നിർത്തി പൊരിച്ച് ആരാധകരും

Published : Oct 10, 2024, 07:59 AM IST
ഒടുവില്‍ ഗംഭീറിന്‍റെ മുഖത്തും നിരാശ, സുവര്‍ണാവസരം   നഷ്ടമാക്കി വീണ്ടും സഞ്ജു; നിർത്തി പൊരിച്ച് ആരാധകരും

Synopsis

ബംഗ്ലാദേശിനെതിരായ തുടർച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്കോര്‍ നേടാതെ പുറത്തായ മലയാളി താരം സ‍ഞ്ജു സാംസണ് വിമര്‍ശനം.

ദില്ലി: ബംഗ്ലാദേശിനെിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതില്‍ ആരാധകര്‍ക്ക് മാത്രമല്ല, കോച്ച് ഗൗതം ഗംഭീറിന്‍റെ മുഖത്തുപോലും നിരാശ. ഇന്നലെ ടോസ് നഷ്ടമായി ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെതിരെ സഞ്ജു രണ്ട് ബൗണ്ടറിയും അഭിഷേക് ശര്‍മ ഒരു ബൗണ്ടറിയും നേടി 15 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും ടസ്കിന്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു പുറത്തായിരുന്നു.

ദില്ലി അരുണ്‍ ജെയ്റ്റ്‌ലിസ്റ്റേിയത്തിലെ ബാറ്റിംഗ് പിച്ചില്‍ സഞ്ജു തകർത്തടിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ടസ്കിന്‍ അഹമ്മദിന്‍റെ സ്ലോ ബോളില്‍ സഞ്ജു മിഡോഫില്‍ ക്യാച്ച് നല്‍കി മടങ്ങിയത്. ആദ്യ മത്സരത്തില്‍ പുറത്തായപ്പോള്‍ നിരാശകൊണ്ട് സഞ്ജു സ്വയം അലറി വിളിച്ചെങ്കില്‍ ഇത്തവണ നിരാശ പ്രകടമായത് കോച്ച് ഗൗതം ഗംഭീറിന്‍റെ മുഖത്തായിരുന്നു. സഞ്ജു പുറത്തായതിന് പിന്നാലെ ഗംഭീറിന്‍റെ മുഖത്തേക്ക് ക്യാമറകള്‍ സൂം ചെയ്തപ്പോള്‍ കടുത്ത നിരാശ ആ മുഖത്ത് പ്രകടമായിരുന്നു.

മുമ്പ് സഞ്ജുവിനെ ഇന്ത്യൻ ടീമില്‍ നിന്ന് തഴയുമ്പോഴെല്ലാം ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ ഹാഷ് ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ നിറയാറുള്ള ആരാധകരും ഇത്തവണ സഞ്ജുവിനെ കൈവിട്ടു. 'ജസ്റ്റിസു'മായുള്ള സഞ്ജുവിന്‍റെ 12 വര്‍ഷ കരാര്‍ ഇവിടെ അവസാനിച്ചുവെന്നും ഇനിയാരും സഞ്ജുവിന് നീതി ലഭ്യമാക്കുക എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശബ്ദമുയര്‍ത്തില്ലെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു.

 

ചെറിയ ടീമുകള്‍ക്കെതിരെയൊന്നും മികവ് കാട്ടാന്‍ സഞ്ജുവിന് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് ബംഗ്ലാദേശിനെതിരെയും സിംബാബ്‌വെക്കെതിരെയുമൊന്നും സഞ്ജു മികവ് കാട്ടാത്തതെന്നുമായിരുന്നു മറ്റൊരു ആരാധകന്‍റെ നിരീക്ഷണം. അരങ്ങേറി ഒമ്പത് വര്‍ഷമായിട്ടും ഇപ്പോഴും പ്രതിഭാധനനായ ക്രിക്കറ്ററെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന സഞ്ജു സാംസൺ അര്‍ഹിക്കാത്ത പ്രശസം കിട്ടുന്ന കളിക്കാരനാണെന്നായിരുന്നു സഞ്ജു ഐപിഎല്ലില്‍ മാത്രം തിളങ്ങുന്ന താരമാണെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. ആരാധക പ്രതികരണങ്ങളിലൂടെ.

akumarYadav?src=hash&ref_src=twsrc%5Etfw">#SuryakumarYadav pic.twitter.com/5xio9Ac9TT

 

— MANOJ KUMAR DUDHWAL JAT💪 (@dudhwal_manoj) October 9, 2024

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം