ഔട്ടായി തിരിച്ചെത്തിയതിന് പിന്നാലെ തീറ്റയും കളി ചിരിയുമായി കോലി, കൂടെ ഇഷാനും ഗില്ലും; വിമര്‍ശനവുമായി ആരാധകര്‍

Published : Jun 09, 2023, 08:24 AM IST
ഔട്ടായി തിരിച്ചെത്തിയതിന് പിന്നാലെ തീറ്റയും കളി ചിരിയുമായി കോലി, കൂടെ ഇഷാനും ഗില്ലും; വിമര്‍ശനവുമായി ആരാധകര്‍

Synopsis

കോലി പുറത്തായ പന്ത് കളിക്കുക അസാധ്യമായിരുന്നെങ്കിലും പുറത്തായതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെത്തി പ്ലേറ്റില്‍ ഭക്ഷണവുമെടുത്ത് കഴിക്കാനിരുന്ന കോലിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയുന്ന ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 151-5 എന്ന സ്കോറില്‍ പതറുകയാണ്. 29 റണ്‍സുമായി അജിങ്ക്യാ രഹാനെയും അഞ്ച് റണ്‍സുമായി ക്രീസിലുള്ള ശ്രീകര്‍ ഭരത്തിലുമാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷകള്‍. മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ അപ്രതീക്ഷിത തകര്‍ച്ചക്ക് കാരണമായത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കമിന്‍സിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും വീണു. എന്നാല്‍ അജിങ്ക്യാ രഹാനെക്കൊപ്പം വിരാട് കോലി ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ കോലിയും സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായത്.

കോലി പുറത്തായ പന്ത് കളിക്കുക അസാധ്യമായിരുന്നെങ്കിലും പുറത്തായതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെത്തി പ്ലേറ്റില്‍ ഭക്ഷണവുമെടുത്ത് കഴിക്കാനിരുന്ന കോലിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കോലി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും തമാശകളുമായി ചുറ്റും കൂടിയിയിരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: തലയരിഞ്ഞ് ഓസീസ്; ഇന്ത്യക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

മുമ്പ് 2003ലെ ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ പുറത്തായതോടെ പിന്നീട് തനിക്ക് മൂന്ന് ദിവസം ഭക്ഷണം പോലും ഇറങ്ങിയില്ലെന്ന് പറഞ്ഞ സച്ചിന്‍റെ ആത്മാര്‍ത്ഥതയൊന്നും പണമുണ്ടാക്കാന്‍ മാത്രം ലക്ഷ്യമിടുന്ന കോലിയില്‍ നിന്ന്  പ്രതീക്ഷിക്കാനാവില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ കോലിയെ മാത്രം വിമര്‍ശിക്കേണ്ടെന്നും ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമ്പോള്‍ രോഹിത് ശര്‍മ പഴം കഴിച്ചു നില്‍ക്കുകയായിരുന്നുവെന്ന് കോലി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്താതെ പുറത്തായപ്പോള്‍ കണ്ട നിരാശപോലും ഇന്നലെ പുറത്തായി ഡ്രസ്സിംഗ് റൂമിലെത്തിയ കോലിയുടെ മുഖത്തില്ലായിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍