
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷയായിരുന്നു ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 890 റണ്‍സടിച്ച് മിന്നുന്ന ഫോമിലായിരുന്ന ഗില്‍ ഈ വര്‍ഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടിയ ഗില്ലിനെ വിരാട് കോലിയുടെ പിന്‍ഗാമിയെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരനെന്നും വരെ ആരാധകര്‍ വിളിപ്പിച്ചു.
എന്നാല്‍ ഐപിഎല്‍ വെടിക്കെട്ടോ ഏകദിനങ്ങളിലെയോ ടി20യിലെയോ മിന്നും ഫോമോ ഒന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഓവലില്‍ ഗില്ലിനെ തുണച്ചില്ലെന്നതാണ് വസ്തുത. പാറ്റ് കമിന്‍സിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതിന് പിന്നാലെ സ്കോട് ബോളന്‍ഡ് എറിഞ്ഞ അടുത്ത ഓവറില്‍ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ഗില്ലിന്‍റെ മിഡില്‍ സ്റ്റംപിളകി.
ഐപിഎല്‍ കളിച്ചെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെയാണ് പരിശീലന മത്സരം പോലും കളിക്കാതെ ടെസ്റ്റ് മോഡിലേക്ക് മാറുകയെന്ന ആരാധകരുടെ സംശയം ഉറപ്പിക്കുന്നതായിരുന്നു ഗില്ലിന്‍റെ പുറത്താകല്‍. തന്‍റെ ഓഫ് സ്റ്റംപിനെക്കുറിച്ച് കൃത്യമായി ബോധ്യമില്ലാതെയാണ് ഗില്‍ ബോളന്‍ഡിന്‍റെ പന്ത് ലീവ് ചെയ്തത്.
അവനെക്കൊണ്ടൊന്നും പറ്റൂല്ല സാറെ', ഐസിസി ഫൈനലില്‍ വീണ്ടും നിരാശ; രോഹിത്തിനെ പൊരിച്ച് ആരാധകര്‍
15 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 25 റണ്‍സടിച്ചാണ് ഗില്‍ മടങ്ങിയത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് രോഹിത്തും ഗില്ലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ കമിന്‍സ് രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 26 പന്തില്‍ 15 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍റെ സംഭാവന. പിന്നാലെ ഗില്ലും ഗില്ലിന്‍റെതിന് സമാനമായി പുറത്തായി ചേതേശ്വര്‍ പൂജാരയും മടങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അപ്രതീക്ഷിത ബൗണ്‍സില്‍ കോലിയും പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!