ജോഫ്ര ആർച്ചറെ അടിച്ചുപറത്തി അമ്പരപ്പിച്ച് വൈഭവ് സൂര്യവംശി; ഗുജറാത്ത് ടൈറ്റൻസിന് മുന്നറിയിപ്പുമായി രാജസ്ഥാൻ താരം

Published : Apr 04, 2026, 11:29 AM IST
Vaibhav Sooryavanshi-Jofra Archer

Synopsis

മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ ആർച്ചറെ യാതൊരു ഭയവുമില്ലാതെ തന്‍റെ ടൈമിംഗ് കൊണ്ട് വൈഭവ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ആരാധകരെ അമ്പരപ്പിച്ചത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നറിയിപ്പുമായി കൗമാര താരം വൈഭവ് സൂര്യവംശി.മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ നിലംതൊടാതെ പറത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വേഗത കൊണ്ട് ബാറ്റര്‍മാരെ വട്ടംകറക്കുന്ന ജോഫ്ര ആർച്ചറെ വൈഭവ് നെറ്റ്സില്‍ അനായാസമാണ് നേരിടുന്നത്.

മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ ആർച്ചറെ യാതൊരു ഭയവുമില്ലാതെ തന്‍റെ ടൈമിംഗ് കൊണ്ട് വൈഭവ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ആരാധകരെ അമ്പരപ്പിച്ചത്. രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിൽ, ആർച്ചറുടെ തീയുണ്ടകളെ ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും വൈഭവ് സിക്സറിനും ഫോറിനും പറത്തുന്നത് കാണാം.

ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായ ടൈമിംഗോടെ സ്റ്റാൻഡിലേക്ക് എത്തിക്കുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളെ അതിമനോഹരമായ കവർ ഡ്രൈവുകളിലൂടെ അതിർത്തി കടത്തുന്നു. ഒരു അതിവേഗ പേസറെ നേരിടുന്നതിന്‍റെ പരിഭ്രമമൊന്നും വൈഭവിന്‍റെ ബാറ്റിംഗിൽ കാണാനില്ല. പന്ത് തന്‍റെ ശരീരത്തിന് നേരെ വരുമ്പോൾ മാത്രമാണ് താരം അല്പം പ്രയാസപ്പെടുന്നത്. ബാക്കി എല്ലാ പന്തുകളിലും വൈഭവിനായിരുന്നു ആധിപത്യം.

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെ എങ്ങനെ തളയ്ക്കുമെന്നതാണ് ശുഭ്മാൻ ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രധാന തലവേദന. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിൽ വെറും 17 പന്തിൽ നിന്ന് 52 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഗുജറാത്തിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടി വൈഭവ് ടൈറ്റൻസിനെ ഞെട്ടിച്ചിരുന്നു. ആ ഓർമ്മകൾ ഇന്നും ഗുജറാത്ത് ബൗളർമാരെ വേട്ടയാടുന്നുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വെറും രണ്ട് ഇന്നിംഗ്‌സ് കൊണ്ട് സഞ്ജുവിനെ അളക്കരുത്'; വിമർശകർക്ക് ചുട്ടമറുപടിയുമായി സിഎസ്‌കെ പരിശീലകൻ
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ വീണ്ടും തലമാറി, പോയിന്‍റ് പട്ടികയിലും മാറ്റം, രാജസ്ഥാനെ മറികടന്ന് കിംഗ് ആയി പഞ്ചാബ്, ചെന്നൈ അവസാന സ്ഥാനത്ത്