'വെറും രണ്ട് ഇന്നിംഗ്‌സ് കൊണ്ട് സഞ്ജുവിനെ അളക്കരുത്'; വിമർശകർക്ക് ചുട്ടമറുപടിയുമായി സിഎസ്‌കെ പരിശീലകൻ

Published : Apr 04, 2026, 10:47 AM IST
Sanju Samson CSK

Synopsis

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' എന്ന ഖ്യാതിയുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് മാത്രമാണ് സഞ്ജു നേടിയത്.

ചെന്നൈ: ഐപിഎല്ലിൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഫ്ലെമിംഗ് മറുപടി നൽകിയത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' എന്ന ഖ്യാതിയുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് മാത്രമാണ് സഞ്ജു നേടിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ഫ്ലെമിംഗ് സഞ്ജുവിനെ ന്യായീകരിച്ചു.

എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ്, നന്നായി പരിശീലനവും നടത്തുന്നുണ്ട്. അദ്ദേഹം ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് അദ്ദേഹത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.

പുതിയ സീസണിൽ സഞ്ജുവിന്റെ തുടക്കം അൽപം നിരാശാജനകമാണ്. മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ 6 റൺസിനും, വെള്ളിയാഴ്ച പഞ്ചാബിനെതിരെ 7 റൺസിനുമാണ് താരം പുറത്തായത്. കണക്കുകൾ പരിശോധിച്ചാൽ ചെന്നൈയിലെ ചേപ്പോക്ക് സഞ്ജുവിന്‍റെ ഭാഗ്യ ഗ്രൗണ്ടല്ല. ചേപ്പോക്കിൽ കളിച്ച 6 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 11 ശരാശരിയിൽ 66 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ചുരുങ്ങിയത് അഞ്ച് ഇന്നിംഗ്‌സുകൾ കളിച്ച ഐപിഎൽ വേദികളിൽ സഞ്ജുവിന്‍റെ ഏറ്റവും കുറഞ്ഞ ശരാശരിയും ഇവിടെയാണ്.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന ചെന്നൈയ്ക്ക് ഈ സീസണിലും മികച്ച തുടക്കം ലഭിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ അഞ്ച് വട്ടത്തെ ചാമ്പ്യന്മാർക്ക് ഇനി വരാനിരിക്കുന്നത് കടുത്ത പോരാട്ടമാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് ചെന്നൈ നേരിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ വീണ്ടും തലമാറി, പോയിന്‍റ് പട്ടികയിലും മാറ്റം, രാജസ്ഥാനെ മറികടന്ന് കിംഗ് ആയി പഞ്ചാബ്, ചെന്നൈ അവസാന സ്ഥാനത്ത്
ചെന്നൈയെ വീഴ്ത്തിയതിന് പിന്നാലെ ശ്രേയസിനും പഞ്ചാബ് ടീമിനും ബിസിസിഐയുടെ വക എട്ടിന്‍റെ പണി, കനത്ത പിഴ