ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു, ഫിഫ്റ്റി! ചണ്ഡീഗഢിനെതിരെ സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് മികച്ച സ്‌കോര്‍

Published : Oct 21, 2023, 03:21 PM IST
ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു, ഫിഫ്റ്റി! ചണ്ഡീഗഢിനെതിരെ സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് മികച്ച സ്‌കോര്‍

Synopsis

നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചുത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നമ്മല്‍ (24 പന്തില്‍ 30) - വരുണ്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു.

നവി മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ചണ്ഡീഗഢിനെതരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം കണ്ടെത്തിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സാണ് കേരളം നേടിയത്. സഞ്ജുവിന് (32 പന്തില്‍ 52) പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളും ജയിച്ച കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്.

നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചുത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നമ്മല്‍ (24 പന്തില്‍ 30) - വരുണ്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു. രജന്‍ഗഡ് ബാവയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. മൂന്നാമതെത്തിയ വിഷ്ണു വിനോദും നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ രോഹന് പിന്നാലെ വരുണ്‍ മടങ്ങി. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വരുണിന്റെ ഇന്നിംഗ്‌സ്. 

നാലാം വിക്കറ്റില്‍ സഞ്ജു - വിഷ്ണു 57 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണുവിനെ 15-ാം ഓവറില്‍ ആകാശ് സുദന്‍ മടക്കി. സഞ്ജു പതിയെയാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ ഇത്തവണ കളിമാറി. 32 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് സിക്‌സും നാല് ഫോറും നേടി. ബാസിത് (8), സല്‍മാന്‍ നിസാര്‍ (8) പുറത്താവാതെ നിന്നു.

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, വരുണ്‍ നായനാര്‍, വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, അബ്ദുള്‍ ബാസിത്, സല്‍മാന്‍ നിസാര്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിനോദ് കുമാര്‍, ആസിഫ് കെ എം, ശ്രേയസ് ഗോപാല്‍.  

രോഹിത്തിനേയും കോലിയേയും പിന്നിലാക്കി മുഹമ്മദ് റിസ്‌വാന്റെ കുതിപ്പ്! സെഞ്ചുറിയുടെ വാര്‍ണര്‍ തൊട്ടുപിന്നില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം ടി 20 യിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം; ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി ഫിൽ സാൾട്ട്