ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പോലീസ്

Published : Jul 09, 2024, 12:38 PM ISTUpdated : Jul 09, 2024, 12:41 PM IST
ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പോലീസ്

Synopsis

കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്‍റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്‍റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു.

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിന് ആണ് കേസ്. കോലിയുടെ ഉടമസ്ഥതയിൽ ഉള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളുരുവിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. എം ജി റോഛിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 കമ്മ്യൂണ്‍.

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന, എതിരാളികൾ കാനഡ; മത്സരം കാണാനുള്ള വഴികൾ; ടീമിൽ അഴിച്ചുപണിക്ക് സ്കലോണി

ബെംഗളൂരുവിന് പുറമെ ഡല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും വണ്‍ 8 കമ്മ്യൂണ്‍ ശ്രംഖലകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ രത്നം കോംപ്ലെക്സിന്‍റെ ആറാം നിലയില്‍ വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്. വിരാട് കോലിയുടെ പബ്ബിന് പുറമെ നഗരത്തിലെ മറ്റ് 4 പബ്ബുകള്‍ക്കെതിരെ കൂടി അനുവദിച്ച സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്‍റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്‍റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ കോലി കുടുംബസമേതം ലണ്ടനിലാണിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്