
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ റസ്റ്ററന്റ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഇന്നുരാവിലെ 8.45നാണ് സംഭവം. ഏഴ് നിലകളുള്ളതാണ് കെട്ടിടം. ഇതില്‍ ഏറ്റവും താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്ററന്റ്. എന്നാല്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ പടര്‍ന്നത്. പൂര്‍ണമായി കത്തിനശിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ആറ് യൂനിറ്റ് അഗ്‌നിരക്ഷ സേനയെത്തി 10 മണിയോടെയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹീര്‍ ഖാന്‍സ് ഡൈന്‍ ഫൈന്‍ എന്ന പേരിലാണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മറ്റു നിലകളില്‍ നാശനഷ്ടങ്ങളോ കേടുപാടുകളോ സംഭവിച്ചിട്ടില്ല. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
'പന്ത് കയ്യില്‍ കുടുങ്ങിയെന്നാണ് കരുതുയിത്'; 'പിടിവിട്ട' ക്യാച്ചിനെ കുറിച്ച് കെയ്ന്‍ വില്യംസണ്‍
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആഗോള ക്രിക്കറ്റ് ഡെവലപ്‌മെന്റ തലവനാണ് സഹീര്‍. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസറെ അടുത്തിടെയാണ് പുതിയ ചുമതല നല്‍കിയത്. മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ നിന്ന് കളിക്കാരെ കണ്ടെത്തുകയും അവരെ ടീമിലെത്തിക്കുകയും ചെയ്യുക എന്നതായിരിക്കും സഹീര്‍ ഖാന്റെ ചുമതല.
സഹീറിനൊപ്പം മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെയ്ക്കും പുതിയ ചുമതല നല്‍കിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ ആയി നിയമിക്കുകയായിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. വിവിധ ലീഗുകളിലെ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതും അവരുടെ മേല്‍നോട്ട ചുമതലയും കളിക്കാരെ തെരഞ്ഞെടുക്കേണ്ട ചുമതലയും ജയവര്‍ധനെക്കായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!